-->
നടന്‍ ബാലയുടെ സ്വകാര്യ ജീവിതം ഒരു സിനിമാക്കഥയെ വെല്ലും വിധം ട്വിസ്റ്റുകളും ടേര്‍ണുകളും നിറഞ്ഞതാണ്. വെള്ളിത്തിരയില്‍ വില്ലന്‍, സഹനായക വേഷങ്ങളില്‍ തിളങ്ങിയ താരത്തിന്റെ വിവാഹജീവിതം എന്നും വാര്‍ത്തകളില്‍ നിറയുന്നതായിരുന്നു. ഗായികയായ അമൃതയെ വിവാഹം ചെയ്ത് പിന്നീട് ഒരു മകള്‍ ജനിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിഞ്ഞ ബാല, രണ്ടാമത് ഡോ. എലിസബത്ത് ഉദയനുമായി ലിവിംഗ് ടുഗെതറിലായി. ഇതിനിടയില്‍ കരള്‍ രോഗം ബാധിച്ച താരം അത്യാസന്ന നിലയില്‍ ആശുപത്രിയിലുമായിരുന്നു.
രോഗബാധിതനായ സമയത്ത് ഒരുപാട് പേരുടെ സഹതാപം താരത്തിന് കിട്ടിയിരുന്നു. അതിനിടയില്‍ മകളെ കാണണമെന്ന് താരം ആവശ്യപ്പെടുകയും മുന്‍ഭാര്യ അമൃതയെക്കുറിച്ച് വളരെ മോശമായി സംസാരിക്കുകയും ചെയ്തു. അമൃതയും മകളും രംഗത്ത് എത്തി വിഷയങ്ങള്‍ തുറന്നു പറഞ്ഞതോടെ ആ ആവശ്യം അവസാനിച്ചു. വൈകാതെ താന്‍ എലിസബത്തുമായി വേർപിരിഞ്ഞുവെന്ന് ബാല ആരാധകരെ അറിയിച്ചു. എലിസബത്ത് തനിതങ്കമാണെന്നും തനിക്ക് അവളെ കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും ബാല പറഞ്ഞു. എലിസബത്തും ബാലയെ കുറ്റപ്പെടുത്തിയില്ല. മാത്രമല്ല വിവാഹമോചനത്തിന് കാരണമെന്തെന്ന് തുറന്ന് പറയാനും അവർ തയ്യാറായിരുന്നില്ല.
അതിനു ശേഷം മാമന്റെ മകള്‍ കോകിലയെ വിവാഹം ചെയ്തു. പിന്നീടും താരം ചില തുറന്നു പറച്ചിലുകള്‍ നടത്തി വിവാദങ്ങളില്‍ നിറഞ്ഞു. കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ പക്ഷെ എലിസബത്തിനെതിരെ ചില ആരോപണങ്ങള്‍ ബാല ഉയർത്തി. തനിക്ക് ആശുപത്രിയില്‍ വെച്ച് മരുന്ന് മാറി തന്നുവെന്നും ചിലർ തന്റെ സ്വത്ത് ലക്ഷ്യം വെച്ചാണ് പ്രവർത്തിച്ചതെന്നൊക്കെയുള്ള ആരോപണങ്ങളാണ് ബാല ഉയർത്തിയത്. എലിസബത്തിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനങ്ങള്‍.
എന്നാല്‍ ബാലയുടെ ഈ ആരോപണത്തിന് പിന്നാലെ എലിസബത്ത് ശക്തമായി തന്നെ രംഗത്തെത്തി. ബാലയ്ക്കൊപ്പമുള്ള ജീവിതത്തില്‍ താൻ നേരിട്ട പീഡനങ്ങളും ദുരിതവുമെല്ലാം എലിസബത്ത് തുറന്ന് പറഞ്ഞു. ബാലയില്‍ നിന്ന് അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് എലിസബത്തിന്റെ തുറന്നു പറച്ചിലുകള്‍ക്കൊപ്പം അതേ രീതിയിലുള്ള പീഡനങ്ങള്‍ താനും അനുഭവിച്ചിട്ടുണ്ടെന്ന് മുന്‍ ഭാര്യ അമൃത കൂടി പറഞ്ഞതോടെ ബാലയ്ക്കെതിരെ വ്യാപക വിമർശനം സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ബാലയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. ബാലയുടെ കള്ളങ്ങള്‍ ഓരോന്നായി പുറത്ത് കൊണ്ട് വരികയാണ് എലിസബത്തെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമായാണ് ബാലയ്ക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ തുടരെ വരുന്നത്.
ഇപ്പോഴിതാ എലിസബത്തിന്റെ ഏറ്റവും പുതിയ വീഡിയോക്ക് പിന്നാലെ എലിസബത്തിനെതിരെ ഭീഷണി ഉയർത്തുകയാണ് ബാല. ഫേസ്ബുക്കിലൂടെയാണ് ബാലയുടെ പ്രതികരണം. കഴിഞ്ഞ ദിവസം തന്റെ വീഡിയോയില്‍ ബാലയുടെ അച്ഛനെ കുറിച്ചൊരു പരാമർശം എലിസബത്ത് നടത്തിയിരുന്നു. എന്തൊക്കെ ചെയ്താലും പണം ഉള്ളവന്റെ കൂടെയായിരിക്കും ഈ നാട്ടിലെ നിയമം എന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബാല തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു എലിസബത്തിന്റെ വാക്കുകള്‍. ഇത് പരാമർശിച്ച് കൊണ്ടാണ് ബാലയുടെ ഭീഷണി.
‘‘അഞ്ച് വർഷം മുൻപ് മരിച്ച് പോയ തന്റെ പിതാവിനെ കുറിച്ച് പറയുന്നു, സ്ത്രീയെ നിങ്ങളോട് ലജ്ജ തോന്നുന്നു. ആശുപത്രിയില്‍ നിന്നും എന്റെ ജീവൻ രക്ഷിച്ചവരെല്ലാം ഇപ്പോഴും എന്റെ ആത്മാവിനോട് ചേർന്ന് നില്‍ക്കുന്നുണ്ട്.എന്നാല്‍ പാലാരിവട്ടത്തെ ഫ്ലാറ്റിനും എന്റെ പണത്തിനും വേണ്ടി എന്നെ സംരക്ഷിച്ചവർ എനിക്കൊപ്പം ഇല്ല. എന്തായാലും അവരോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോള്‍ ആര് ആരെയാണ് പീഡിപ്പിക്കുന്നത്. നിങ്ങളെ കുറിച്ചുള്ള പഴയ കാര്യങ്ങളെല്ലാം തുറന്ന് പറയൂ, ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും നില്‍ക്കും...’’ എന്നാണ് ബാല കുറിച്ചിരിക്കുന്നത്. കോകിലയും അച്ഛനും ഒരുമിച്ചുള്ള വീഡിയോ പങ്കിട്ടാണ് ബാലയുടെ കുറിപ്പ്.
പോസ്റ്റിന് താഴെ നിരവധി പേര്‍ ബാലയെ വിമർശിച്ചും അനുകൂലിച്ചുമുള്ള നിരവധി കമന്റുകള്‍ കുറിക്കുന്നുണ്ട്. ബാലയാണ് ഇവിടെ നാടകം കളിക്കുന്നതെന്നാണ് കമന്റുകളില്‍ അധികവും. ‘ബാല ഫ്രോഡാണ്, മലയാളികളെ പ്രകോപിപ്പിച്ചു പിന്നേം പിന്നേം മേടിച്ചു കൂട്ടാനുള്ള അണ്ണന്റെ കഴിവ് ഭയങ്കരം തന്നെ, ഭീഷണി പെടുത്തുന്നോടോ താൻ ആ കൊച്ചിനെ, താൻ എന്ത് പുറത്ത് പറയുമെന്നാ, ഇങ്ങ് വാടോ താൻ ആ രഹസ്യോം കൊണ്ട്, താൻ ഇനി എന്ത് രഹസ്യോം കൊണ്ട് വന്നാലും ഇവിടെ ആരും കേള്‍ക്കാൻ പോകുന്നില്ല, കേരളത്തില്‍ വന്ന് ഉടായിപ്പ് കാണിച്ചാല്‍ മലയാളികള്‍ തൊരത്തി തൊരത്തി അടിക്കും, നിങ്ങളുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് എലിസബത്ത് തന്നെ തുറന്നുകാട്ടിയിട്ടുണ്ട്, ആ നിങ്ങള്‍ എലിസബത്തിനെ കുറിച്ച് എന്ത് തുറന്നുകാട്ടാനാണ്, കൂടിപ്പോയാല്‍ നിങ്ങള്‍ പറയും എലിസബത്തിന് മാനസികപ്രശ്നമാണെന്ന്. പക്ഷെ സമൂഹത്തിന് അറിയാം, ആർക്കാണ് ചികിത്സ വേണ്ടതെന്ന്. എലിസബത്തിന് മറ്റ് ബന്ധം ഉണ്ടെന്ന് വരുത്തിതീർക്കാനാണോ ശ്രമം ...’ എന്നതടക്കമാണ് കമന്റുകള്‍.
എന്നാല്‍ എന്തിനാണ് ബാലയെ വിമർശിക്കുന്നതെന്നും അയാളുടെ മുൻ ഭാര്യമാർ തന്നെയാണ് അയാളുമായുള്ള ജീവിതം വേണ്ടെന്ന് വെച്ചതെന്നുമാണ് ചിലർ കുറിക്കുന്നത്.