Wednesday, March 11, 2026 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 12.00 PM

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹാഘോഷ വേദിയില്‍ ഗാനം ആസ്വദിച്ച് ഒപ്പം പാടി ധോനിയും സാക്ഷിയും; വീഡിയോ

dhoni

ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹ ചടങ്ങില്‍ ശ്രദ്ധ നേടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയും ഭാര്യ സാക്ഷിയും. പ്രശസ്ത ബോളിവുഡ് ഗാനമായ ‘തു ജാനേ നാ’ ധോനിയും ഭാര്യയും അതിഥികള്‍ക്കിടയില്‍ നിന്ന് പാടുന്നതും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

ഉത്തരാഖണഡിലെ മസൂഹിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് വ്യവസായി അങ്കിത് ചൗധരിയുമായി സാക്ഷി പന്തിന്റെ വിവാഹം. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

സുരേഷ് റെയ്നയും ഋഷഭ് പന്തും ധോനിയും ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൂഫി ഖവാലിയായ 'ദമാ ദം മസ്ത് ഖലന്ദര്‍' എന്ന ഗാനത്തിനാണ് താരങ്ങള്‍ ചുവടുവെച്ചത്.

Ads by Google
Ads by Google
TRENDING NOW