Friday, March 13, 2026 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 02.06 PM

ഐ സി സി സാരഥികള്‍ സ്ഥാനമേറ്റു

uploads/news/2025/03/769376/1-1.jpg

ദോഹ: എ. പി മണികണ്ഠന്റെ നേതൃത്വത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിഅനുബന്ധ സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍
പുതിയ ഭരണ സമിതി സ്ഥാനമേറ്റു.ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലറും ഐസിസി ചീഫ് കോര്‍ഡിനേറ്ററുമായ ഡോ. വൈഭവ് എ. തണ്ടേല്‍ മുഖ്യാതിഥിയായിരുന്നു.തുടര്‍ച്ചയായി രണ്ടാം തവണ ഐ സി സി പ്രസിഡന്റാകുന്ന എ. പി. മണികണ്ഠന്റെ
നേതൃത്വത്തില്‍ 2025-2026 കാലയളവിലേക്കുള്ള
വൈസ് പ്രസിഡന്റായി ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറിയായി എബ്രഹാം കെ. ജോസഫ്, സെക്രട്ടറിമാരായി പ്രദീപ് പിള്ള, അഫ്സല്‍ അബ്ദുള്‍ മജീദ് എന്നിവരുംസ്ഥാന മേറ്റു.
ധനകാര്യ മേധാവിയായി ബിശ്വജിത് ബാനര്‍ജിയുംസാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ തലവനായി
നന്ദിനി അബ്ബഗൗണി, എച്ച്ആര്‍, അഡ്മിന്‍ & കോണ്‍സുലാര്‍ മേധാവിയായി രാകേഷ് വാഗ്, അഫിലിയേഷന്‍ മേധാവിയായി രവീന്ദ്ര പ്രസാദ്, ഐടി & സോഷ്യല്‍ മീഡിയ മേധാവിയായി സന്ദീപ് ശ്രീരാമറെഡ്ഡി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മേധാവിയായി അനു ശര്‍മ്മ, ഇന്‍-ഹൗസ്പ്രവര്‍ത്തനങ്ങളുടെ മേധാവിയായി വെങ്കപ്പ ഭഗവതുല എന്നിവരും പ്രവര്‍ത്തിക്കും.മുന്‍ ഐ സി സി, ഐ സി ബി എഫ് പ്രസിഡന്റ്
പി. എന്‍ ബാബുരാജ നാണ്അഡ്വവൈസറി കൗണ്‍സില്‍ ചെയര്‍മാന്‍.ചടങ്ങില്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇ. പി. അബ്ദുറഹ്മാന്‍, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി അസോസിയേറ്റ് ഓര്‍ഗനൈ സേഷന്‍ ഭാരവാഹികള്‍, വാണിജ്യ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രൊഡഗംഭീര മായ സദസ്സ് പുതിയ ഭരണസമിതിക്ക്അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ഷഫീക് അറക്കല്‍

Ads by Google
Thursday 13 Mar 2025 02.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW