Wednesday, March 11, 2026 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 10.39 AM

എല്ലാവരും ശരിക്കും പേടിച്ചു, കയ്യുംകാലുമൊന്നും അനങ്ങുന്നില്ല, മരിച്ചുപോകുമെന്നായിരുന്നു കരുതിയത്; ദേവിക നമ്പ്യാര്‍

devika-nambiar-
photo-www.facebook.com/vijay.madhav.9/

കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവിക നമ്പ്യാർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന ദേവിക സോഷ്യൽ മീഡിയയിൽ സജീവമാണ്. ​ഗായകൻ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്. ദേവികയ്ക്കും വിജയ് മാധവിനും രണ്ട് മക്കളാണ്. അടുത്തിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ രണ്ടാമത്തെ പ്രസവ സമയത്തെ അനുഭവങ്ങളാണ് ഇരവരും പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ പ്രസവം പോലെയായിരുന്നില്ല, രണ്ടാമത്തെ പ്രസവും എന്നാണ് ഇരുവരും പറയുന്നത്. രണ്ടാമത്തേത് അത്ര സുഖമുള്ള ഒരു ഓർമയല്ലെന്നും ദേവികയും വിജയ് മാധവും പറയുന്നു.

ആദ്യത്തെ പ്രസവം പോലെ ആയിരിക്കുമെന്ന് കരുതി തന്ന ഡേറ്റ് മനസ്സിൽ കുറിച്ചിട്ട് കഴിയുകയായിരുന്നുവെന്നും അതുകൊണ്ട് ഹോസ്പിറ്റൽ ബാ​ഗ് പോലും പാക്ക് ചെയ്തിരുന്നില്ലെന്നും ദേവിക പറയുന്നു. ഇത്തവണത്തെ സി സെക്ഷനായിരുന്നു. എല്ലാവരും ശരിക്കും പേടിച്ച് പോയിരുന്നു. ബോധം വരുമ്പോൾ എന്റെ കയ്യുകാലുമൊന്നും അനങ്ങുന്നില്ല. മരിച്ചുപോകുമെന്നായിരുന്നു ഞാൻ കരുതിയത്. ഒരു ​ദിവസം കഴിഞ്ഞാണ് ഞാൻ കുഞ്ഞിനെ കണ്ടത്. അതുവരെ ബോധം ഇല്ലായിരുന്നു ദേവിക പറഞ്ഞു.

തന്റെ അവസ്ഥയും അത്ര സുഖകരമായിരുന്നില്ല എന്നാണ് വിജയ് മാധവ് പറയുന്നത്. കുട്ടിയെ കണ്ടുകഴിഞ്ഞപ്പോൾ അമ്മയേയും കൂടി കാണണമല്ലോ, എന്നാലല്ലേ ഒരു പൂർണത വരുന്നത്. ഇപ്പോൾ വരും എന്ന് പറഞ്ഞെങ്കിലും ഡ്യൂറേഷൻ ഇങ്ങനെ കൂടി വരികയായിരുന്നു. ഇടയ്ക്ക് അകത്ത് കയറി ചോദിച്ചപ്പോൾ ദേവികയ്ക്ക് ബോധം വന്നിട്ടില്ലെന്ന് പറഞ്ഞു. ഞാൻ മുള്ളിൽ നിൽക്കുന്ന അവസ്ഥയിലായിരുന്നു.

മൂക്കിലും വായയിലും ട്യൂബുകളൊക്കെയായാണ് ദേവികയ പുറത്ത് കൊണ്ടുവന്നത്. ആ കിടപ്പ് കണ്ടതും അയ്യോ എല്ലാം പോയല്ലോ എന്നായിരുന്നു തോന്നിയത്. പ്രസവവും കുഞ്ഞും ഒന്നും വേണ്ടായിരുന്നു എന്ന് വരെ ആ നിമഷം തോന്നിപ്പോയി. വെന്റിലേറ്റർ സപ്പോർട്ട് എന്ന് പറഞ്ഞതും ഞാൻ ആകെ വല്ലാതായിരുന്നു.

എമർജൻസി സി സെക്ഷനായത് കൊണ്ട് അനസ്തേഷ്യ ഓറലി ആയിരുന്നു. ദേവികയെ അങ്ങനെ ഞാൻ കണ്ടിട്ടില്ല. വെന്റിലേറ്ററിൽ ആണെന്ന് പറഞ്ഞപ്പോൾ സാധാരണ മനുഷ്യൻ കടന്നുപോകുന്ന വികാരവിചാരങ്ങളിലൂടെ ഞാൻ കടന്നുപോയി, പെട്ടെന്ന് ഞാൻ തിരിച്ച് പിടിച്ചു. ഉപവാസമൊക്കെയെടുത്ത്. എങ്കിലും ഞാൻ റൂമിൽ ചെന്ന് ഇടയ്ക്കാെക്കെ കരഞ്ഞു, വിജയ് മാധവ് പറയുന്നു.

അതേ സമയം രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയ സമയത്ത് വിജയ് മാധവിനെതി‌രെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഓം പരമാത്മ എന്നാണ് കുട്ടിയുടെ പേര്. പെൺകുഞ്ഞിന് ഈ പേരിട്ടാൽ ഭാവിയിൽ കുട്ടി പരിഹാസം നേരിടേണ്ടി വരില്ലേ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റ്. എന്നാൽ പേരിട്ട് ഇട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ് മാധവും രം​ഗത്ത് എത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW