Thursday, March 26, 2026 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 03.12 PM

നയാരാ പമ്പുകളില്‍ ഇന്ധനവില ഉയരും ; പെട്രോളിന് 5.30 രൂപ കൂടും, ഡീസലിന് കൂടുക മൂന്ന് രൂപ

Fuel prices   Nayara pumps

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാ നയാര പെട്രോള്‍, ഡീസല്‍ വില കൂട്ടി കൂട്ടി. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. ക്രൂഡ് ഓയില്‍ പ്രതിസന്ധിയെത്തുടര്‍ന്ന് വില കൂട്ടുന്നതെന്നാണ് ന്യായീകരണം.

രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികള്‍ ഇന്ധന വില കൂട്ടിയിട്ടില്ല. അതേസമയം മദ്ധ്യേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഹൈദരാബാദില്‍ ലിറ്ററിന് 107.46 രൂപ എന്ന ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തി. മുംബൈ, കൊല്‍ക്കത്ത എന്നിവയും ലിറ്ററിന് നൂറ് രൂപക്ക് മുകളിലും, ഹൈദരാബാദിലെ ഡീസല്‍ വില ലിറ്ററിന് 95.70 രൂപയിലും എത്തിയിട്ടുണ്ട്.

ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തി ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വര്‍ധനവ്.

Ads by Google
Thursday 26 Mar 2026 03.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW