-->
പത്തനംതിട്ട: പ്രസംഗത്തിനിടയില്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട്, 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന മുഖ്യമന്ത്രിയുടെ ദേവിദയില്‍ നിന്നു തന്നെയുള്ള പ്രതികരണം വിവാദമാകുന്നു. കോന്നിയില്‍ ജനീഷ്‌കുമാറിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി. പ്രസംഗത്തിനിടെ അത് തടസ്സപ്പെടുത്തി ചോദ്യം ചോദിച്ചയാളോടാണ് അത് വീട്ടില്‍പോയി ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.
സിപിഐഎം അനുഭാവിയൂം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനുമായ ആളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിസ്ഥാന സൗകര്യവികസന ങ്ങളെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരുന്നത്. ഈ സമയത്ത് 'സിഎമ്മേ ഒരു ചോദ്യം...' എന്ന് പറഞ്ഞ ആളോടാണ് മുഖ്യമന്ത്രിയുടെ ഈ വിധത്തിലുള്ള പ്രതികരണം. കോന്നി അട്ടച്ചാക്കല്‍ ഈസ്റ്റ് സ്വദേശിയായ ദാസ് പി. ജോര്‍ജിനാണ് മുഖ്യമന്ത്രിയുടെ നാവിന്റെ ചൂടറിയേണ്ടി വന്നത്. ഇയാള്‍ സജീവരാഷ്ട്രീയത്തിലുള്ളയാളും സിപിഐഎം അനുഭാവിയുമാണ്.
ആവശ്യം കൂടുതലും സാമ്പത്തീകം കുറവുമാണെന്ന തരത്തിലേക്ക് പ്രസംഗം എത്തിയപ്പോഴായിരുന്നു ചോദ്യം. കേരളത്തിന് മതിയായ സാമ്പത്തീകശേഷി ഇല്ലാത്ത അവസ്ഥയില്‍ എങ്ങിനെ ഈ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കും എന്ന് ഉദ്ദേശിച്ചരായിരുന്നു ചോദ്യം. എന്നാല്‍ അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മറുപടിയും എത്തുകയായിരുന്നു. എന്തായാലും സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മുമ്പ് 2016 ല്‍ ഉമ്മന്‍ചാണ്ടി പ്രസംഗിച്ചപ്പോഴും സമാനരീതിയില്‍ ചോദ്യം ഉയര്‍ന്നെങ്കിലും ചിരിച്ച് തമാശ ആസ്വദിച്ചുകൊണ്ടായിരുന്നു മറുപടി നല്‍കിയത്.