Tuesday, March 24, 2026 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 08.33 AM

നാമനിര്‍ദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന് ; ആകെ സ്ഥാനാര്‍ഥികള്‍ 1252, പത്രികകള്‍ 2117

election   cheif minister

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. ഈ മാസം 26 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയും. ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാല്‍ കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും.

മാര്‍ച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവര്‍ത്തി ദിവസം മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാര്‍ഥികള്‍ 1252 ആണ്. പല മണ്ഡലങ്ങളിലും വിമത സ്ഥാനാര്‍ഥികളുടെ ഇടപെടല്‍ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കള്‍.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദേശീയ പ്രതിപക്ഷനേതവുമെല്ലാം പ്രചരണരംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10 മണിക്ക് കട്ടപ്പനയില്‍ മാധ്യമങ്ങളെ കാണും. ഇന്ന് ഇടുക്കി ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. തുടര്‍ന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 11 മണിക്ക് കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കും.

ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയില്‍ മൂന്നു മണിക്കും, ഉടുമ്പന്‍ഞ്ചോല മണ്ഡലത്തിന്റെ ഭാഗമായി വൈകിട്ട് നാലുമണിക്ക് നെടുങ്കണ്ടത്തും, പീരുമേട് മണ്ഡലത്തിന്റെ കണ്‍വന്‍ഷന്‍ ആറ് മണിക്ക് പീരുമേട്ടിലും ഉദ്ഘാടനം ചെയ്തു സംസാരിക്കും.

പട്ടയ ഭൂമിയിലെ നിര്‍മ്മാണ നിരോധനം നീക്കിയശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഇടുക്കിയില്‍ എത്തുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ എത്തും.എന്‍ ഡി എ ക്യാംപിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍ എത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW