Saturday, March 21, 2026 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 01.08 PM

അറ്റുകാല്‍ ക്ഷേത്ര ദര്‍ശനത്തോടെ വികസിതനേമത്തിന് തുടക്കം ; പത്രിക സമര്‍പ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/831455/rajeev-attukal.jpg

തിരുവനന്തപുരം: പത്രികാസമര്‍പ്പണത്തിന് ഇനി രണ്ടുനാള്‍ കൂടിമാത്രം അവശേഷിക്കേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അറ്റുകാല്‍ ഭഗവതി ക്ഷേത്ര ദര്‍ശനത്തോടെയാണ് നേമം മണ്ഡലത്തിലേക്കുള്ള തന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിനത്തിന് രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തുടക്കമിട്ടത്. 12.30 യോടെ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കുകയും ചെയ്തു.

നേമത്തെയും കേരളമൊട്ടാകെയുമുള്ള ഓരോ കുടുംബത്തിന്റെയും ആരോഗ്യത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി പ്രാര്‍ത്ഥിച്ചെന്നും ഭഗവതി യുടെ അനുഗ്രഹത്തോടും ജനങ്ങളുടെ പിന്തുണയോടും കൂടി വികസിതനേമം, വികസിതകേരളം എന്ന വ്യക്തമായ കാഴ്ചപ്പാടിന് തുടക്കമിടുകയാ ണെന്ന് അദ്ദേഹം എക്‌സില്‍ ഫോട്ടോയോടൊപ്പം ഇട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മാറാത്തത് മാറുമെന്നും ഇനി വികസിത നേമമെന്നുമുള്ള മുദ്രാവാക്യം മുമ്പോട്ട് വെച്ചാണ് രാജീവ് ചന്ദ്രശേഖറുടെ പ്രചരണം. കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വികാസ് ഭവനിലെ ലേബര്‍ ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. രാജ സ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെയും ബിജെപിയുടെ മുതിര്‍ന്ന പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് എത്തിയത്.

കഴിഞ്ഞദിവസം നേമം മണ്ഡലത്തിലെ പാപ്പനംകോട് മേഖലയില്‍ ഡെപ്യൂട്ടി മേയര്‍ ശ്രീമതി ആശാനാഥും മറ്റ് ബിജെപി കൗണ്‍സിലര്‍മാര്‍ക്കുമൊപ്പം ഗൃഹസമ്പര്‍ക്കം നടത്തി വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. മണ്ഡലത്തിന്റെ പുരോഗതിക്കും വികസനത്തിനും മാറ്റം അനിവാര്യമാണെന്നാണ് ബിജെപിയുടെ നേമത്തെ പ്രധാന പ്രചരണം. നേമത്തിന്റെ സമസ്ത മേഖലകളിലും വികസനം ഉറപ്പാക്കാന്‍ എന്‍ഡിഎ സജ്ജമായിക്കഴിഞ്ഞെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനകീയ വികസന പദ്ധതികള്‍ എല്ലാ വീട്ടിലുമെത്തുമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW