Saturday, March 21, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 02.34 PM

11 ഇടത്ത് ഒന്നാമതും 8 ഇടത്ത് രണ്ടാമതും ; 40,000 വോട്ടുകളുള്ള 40 മണ്ഡലങ്ങള്‍ ; ബിജെപി നിര്‍ണ്ണായക ശക്തിയാകുമെന്ന് സദാനന്ദന്‍

uploads/news/2026/03/831462/sadanandan.jpg

കണ്ണൂര്‍: കേരളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകുമെന്നും ആലപ്പുഴയിലെയും കണ്ണൂരിലെയും പ്രതിസന്ധി ബിജെപിയ്ക്ക് ഗുണകരമായി മാറുമെന്നും പാര്‍ട്ടിയില്‍ പുതിയതായി വന്ന യുവാക്കള്‍ക്ക് വേണ്ടി പഴയവരെ തഴഞ്ഞെന്ന വാദം ശരിയല്ലെന്നും എം.പി. സദാനന്ദന്‍.

ബിജെപിയ്ക്ക് ഇപ്പോള്‍ അനുകൂല സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും പറഞ്ഞു. 19 ശതമാനം വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സമാഹരിക്കാനായി. ഏതാണ്ട് 11 അസംബ്‌ളി മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും എട്ടു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമായിരുന്നു. നാല്‍പ്പതിനായിരം വോട്ടുകള്‍ നേടിയത് നാല്‍പ്പതോളം മണ്ഡലങ്ങളിലാണ്. ഇവിടെയാണ് ബിജെപിയുടെ സാധ്യതയെന്നും കേരളത്തില്‍ ഇത്തവണ ബിജെപി വലിയ വിജയം നേടുമെന്നും സദാനന്ദന്‍ പറഞ്ഞു.

മറ്റൊരു പാര്‍ട്ടിവിട്ടു വരുന്നവര്‍ക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പഴയവരെ തള്ളുന്നു എന്നത് മാധ്യമപ്രവര്‍ത്തകര്‍ പടച്ചുവിടുന്നവ വാര്‍ത്തകള്‍ മാത്രമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം ഇത്തവണയൂം മത്സരരംഗത്ത് ഉണ്ട്. ബിജെപിയില്‍ ഒരു പ്രതിസന്ധിയുമില്ല എന്നും ഓരോ തവണയും മാറുന്ന രീതികള്‍ക്ക് അനുസരിച്ച് മാറുന്ന സംഘടനാസംവിധാനങ്ങളും തന്ത്രങ്ങളും ഉണ്ടായി വരും. പുതിയ പ്രസിഡന്റ് വന്നാല്‍ അദ്ദേഹത്തിന്റെ വൈഭവം അതില്‍ പ്രകടമാകും. മറ്റൊരാള്‍ വന്നാല്‍ അയാളുടെ സാമര്‍ത്ഥ്യവും പാര്‍ട്ടി ഉപയോഗിക്കും.

പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്നും പറഞ്ഞു. ബിജെപിയിലെ മത്സരിക്കുന്ന മിക്കവരും ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW