Saturday, March 21, 2026 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 04.16 PM

താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി; പ്രവാസി വ്യവസായി മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

uploads/news/2026/03/831475/4.gif
photo - facebook

മലപ്പുറം : താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി. പ്രവാസി വ്യവസായിയും താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയുമായ മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. താന്‍ ഇപ്പോഴും താനൂരിലെ പ്രവര്‍ത്തകനായിരുന്നുവെന്നും പാര്‍ട്ടിയും പ്രവര്‍ത്തകരും മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. . താനൂരിലേ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് തിരിച്ചടിയാകില്ല – അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടതു മുന്നണിക്ക് സ്ഥാനാര്‍ഥികളെ കിട്ടാനില്ലാത്ത അവസ്ഥയെന്ന് പികെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. വി അബ്ദുറഹ്മാന്‍ മണ്ഡലം മാറിയത് താനൂരില്‍ തോല്‍വി പ്രഖ്യാപിച്ചത് പോലെയായെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ തന്ത്രങ്ങള്‍ക്കൊടുവിലാണ് വി അബ്ദുറഹിമാന് തിരൂരില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചത്. അബ്ദുറഹിമാനെ ആദ്യം താനൂരിലെ സ്ഥാനാര്‍ഥിയായ് ആണ് സിപിഐഎം പ്രഖ്യാപിച്ചത്. അതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച അബ്ദുറഹിമാന്‍ മത്സരിക്കില്ലെന്ന നിലപാട് എടുത്തത് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവില്‍ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വന്തം നാട്ടില്‍ മത്സരിക്കണമെന്ന അബ്ദുറഹിമാന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ സിപിഐഎം കീഴടങ്ങുകയായിരുന്നു. തിരൂരിലെ സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനവും നടത്തി.

Ads by Google
Saturday 21 Mar 2026 04.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW