Sunday, March 22, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 10.36 AM

'സര്‍ൈപ്രസ്‌' വരുന്നുവെന്ന്‌ ഇറാന്‍ വക്‌താവ്‌; മണിക്കൂറുകള്‍ക്കുള്ളില്‍ വധിച്ച്‌ ഇസ്രയേല്‍

uploads/news/2026/03/831387/6.jpg

ടെഹ്‌റാന്‍: ഇസ്രയേലിനു നേരേ 'സര്‍ൈപ്രസ്‌' ആക്രമണം വരുന്നെന്നു ഭീഷണി മുഴക്കിയ ഇറാന്‍ വക്‌താവ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു. ഇറാന്‍ വിപ്ലവ ഗാര്‍ഡ്‌ കോര്‍പ്‌സ്‌ (ഐ.ആര്‍.ജി.സി.) വക്‌താവ്‌ അലി മുഹമ്മദ്‌ നൈനിയാണ്‌ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. അദ്ദേഹത്തിന്റെ മരണം ഇറാന്‍ സ്‌ഥിരീകരിച്ചു.
ഇറാന്‌ യുറേനിയം സമ്പുഷ്‌ടീകരിക്കാനോ ബാലിസ്‌റ്റിക്‌ മിസൈലുകള്‍ നിര്‍മിക്കാനോ കഴിയില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്‌താവനയെ ചോദ്യം ചെയ്‌താണ്‌ അലി മുഹമ്മദ്‌ അവസാന പ്രസ്‌താവന നടത്തിയത്‌. ഇറാന്‍ മിസൈല്‍ പദ്ധതി 'ഉയര്‍ന്ന തലങ്ങളില്‍' എത്തിയിട്ടുണ്ടെന്ന്‌ അദ്ദേഹം അവകാശപ്പെട്ടിരുന്നു.
യുദ്ധസമയത്തും ഇറാന്റെ മിസൈല്‍ ഉത്‌പാദനം തുടരുന്നുണ്ടെന്നും മതിയായ സ്‌റ്റോക്കുകള്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
'ശത്രുവിന്‌ അപ്രതീക്ഷിത സംഭവങ്ങള്‍ വരുന്നുണ്ട്‌, യുദ്ധങ്ങള്‍ പുരോഗമിക്കുമ്പോള്‍ അവ കൂടുതല്‍ സങ്കീര്‍ണവും തീവ്രവും ആയിരിക്കും' - അദ്ദേഹം പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ യു.എസ്‌. പടക്കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ അയയ്‌ക്കാന്‍ അദ്ദേഹം യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനെയും വെല്ലുവിളിച്ചു. പിന്നാലെയാണ്‌ അദ്ദേഹം കൊല്ലപ്പെട്ടത്‌.

Ads by Google
Saturday 21 Mar 2026 10.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW