Saturday, March 21, 2026 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 08.28 AM

രാജീവ് ചന്ദ്രശേഖര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും ; സാന്നിദ്ധ്യവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയും

uploads/news/2026/03/831360/rajeev-chandra-sekhar.jpg

തിരുവനന്തപുരം: മാറാത്തത് മാറുമെന്നും ഇനി വികസിത നേമമെന്നുമുള്ള മുദ്രാവാക്യം മുമ്പോട്ട് വെച്ച് നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് രാവിലെ 11.30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി ഇത്തവണ വിജയം പ്രതീക്ഷിക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് നേമം.

കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വികാസ് ഭവനിലെ ലേബര്‍ ഓഫീസിലാണ് പത്രിക സമര്‍പ്പിക്കുക. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെയും ബിജെപിയുടെ മുതിര്‍ന്ന ദേശീയ-സംസ്ഥാന നേതാക്കളുടേയും സാന്നിധ്യവും രാജീവ്ചന്ദ്രശേഖറുടെ പത്രികാസമര്‍പ്പണത്തിന് ഉണ്ടാകും. നേമത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ റോഡ്‌ഷോയോടെ ആരംഭിച്ചിരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ക്ഷേത്രദര്‍ശനവും കുടുംബ സന്ദര്‍ശനവുമൊക്കെയായി തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുകയാണ്.

നേമം മണ്ഡലത്തിലെ പാപ്പനംകോട് മേഖലയില്‍ ഡെപ്യൂട്ടി മേയര്‍ ശ്രീമതി ആശാനാഥും മറ്റ് ബിജെപി കൗണ്‍സിലര്‍മാര്‍ക്കുമൊപ്പം ഗൃഹസമ്പര്‍ക്കം നടത്തി വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. മണ്ഡലത്തിന്റെ പുരോഗതിക്കും വികസനത്തിനും മാറ്റം അനിവാര്യമാണെന്നാണ് ബിജെപിയുടെ നേമത്തെ പ്രധാന പ്രചരണം. നേമത്തിന്റെ സമസ്ത മേഖലകളിലും വികസനം ഉറപ്പാക്കാന്‍ എന്‍ഡിഎ സജ്ജമായിക്കഴിഞ്ഞെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനകീയ വികസന പദ്ധതികള്‍ രാജീവ് ചന്ദ്രശേഖറിലൂടെ നേമത്തെ എല്ലാ വീട്ടിലുമെത്തുമെന്നും ബിജെപി സംസ്ഥാനഘടകം പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW