Friday, March 20, 2026 Last Updated 54 Min 17 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Mar 2026 11.37 PM

പുനലൂര്‍ ലീഗിന്‌; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

uploads/news/2026/03/831143/Congress-iuml.jpg

കൊല്ലം: പുനലൂര്‍ നിയമസഭാ സീറ്റില്‍ മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥിയായി മുസ്ലീം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ നൗഷാദ്‌ യൂനുസിനെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വം വിമത സ്‌ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. ഡി.സി.സി. ട്രഷററും യു.ഡി.എഫ്‌. പുനലൂര്‍ നിയോജക മണ്ഡലം ചെയര്‍മാനുമായ നെല്‍സണ്‍ സെബാസ്‌റ്റ്യനെയാണ്‌ സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചത്‌. നിലവില്‍ പുനലൂര്‍ നഗരസഭ കൗണ്‍സിലറാണ്‌ നെല്‍സണ്‍ സെബാസ്‌റ്റ്യന്‍.
സീറ്റ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അവഗണിച്ചാല്‍ ശക്‌തമായ മത്സരവുമായി മുന്നോട്ട്‌ പോകുമെന്ന്‌ നേരത്തെ കോണ്‍ഗ്രസിലെ വിമത വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. പുനലൂരില്‍ ലീഗ്‌ സ്‌ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാല്‍ സീറ്റ്‌ ഏറ്റെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ രണ്ടു തവണയും മുസ്ലീം ലീഗ്‌ സ്‌ഥാനാര്‍ഥികളായ ഡോ.എ. യൂനുസ്‌ കുഞ്ഞും(2016) അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി(2021)യും പരാജയപ്പെട്ടിരുന്നു.
ലീഗില്‍ നിന്ന്‌ സീറ്റ്‌ തിരിച്ചു പിടിക്കണമെന്ന ആവശ്യമുന്നയിച്ച്‌ കെ.പി.സി.സിക്കും ഹൈക്കമാന്‍ഡിനും പ്രാദേശിക നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു. ലീഗിന്‌ സീറ്റ്‌ നല്‍കിയാല്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ചുമതലകള്‍ രാജിവയ്‌്ക്കാനും തീരുമാനിച്ചിരുന്നു. പുനലൂരിനു പകരം മുസ്ലിം ലീഗിന്‌ കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റ്‌ നല്‍കുന്നതിനെക്കുറിച്ച്‌ യു.ഡി.എഫില്‍ ചര്‍ച്ചകള്‍ നടന്നു. പുനലൂര്‍ വിട്ടു നല്‍കി ചടയമംഗലം ഏറ്റെടുക്കാന്‍ ലീഗ്‌ സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചടയമംഗലം സീറ്റ്‌ ലീഗിന്‌ നല്‍കുന്നതിനെതിരേ ചടയമംഗലത്തെ കോണ്‍ഗ്രസ്‌ നേതാക്കളും രംഗത്തെത്തി. ഐ.എന്‍.ടി.യു.സി. സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ തുടങ്ങിയവരാണ്‌ ഈ നീക്കത്തിനെതിരെ രംഗത്തുവന്നത്‌. ഇത്‌ ജില്ലയിലെ യു.ഡി.എഫ്‌. സംവിധാനത്തില്‍ വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിക്കുന്നത്‌.
അന്തരിച്ച എ. യൂനുസ്‌ കുഞ്ഞിന്റെ മകനാണ്‌ മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥി നൗഷാദ്‌ യൂനുസ്‌. സി.പി.ഐയിലെ സി. അജയപ്രസാദാണ്‌ പുനലൂരിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി.

Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW