Thursday, March 19, 2026 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 05.15 PM

പാലക്കാട് കൊടുവായൂര്‍ മരുതി ഭഗവതി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

on

പാലക്കാട് : കൊടുവായൂര്‍ മരുതി ഭഗവതി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി. തീര്‍ത്തും സ്വകാര്യ ക്ഷേത്രമായി കുതിരവട്ടത്ത് സ്വരൂപത്തിന്റെ അതീനധയിലുള്ളതാണ് ഈ ക്ഷേത്രം. എന്നാൽ മലബാർ ദേവസ്വം ബോര്‍ഡ് ഇതിനെ പൊതുക്ഷേത്രമായി പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രം ഏറ്റെടുക്കുന്നതിനായുള്ള ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നടപടികളും ഇതിനായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതപ്പെടുത്തിയുളള ഉത്തരവും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

കുതിരവട്ടത്ത് സ്വരൂപം ട്രസ്റ്റിന് വേണ്ടി കെ സി തമ്പാന്‍ അഭിഭാഷകനായ കെ മോഹനകണ്ണന്‍ മുഖേന സമര്‍പ്പിച്ച റിട്ട്- ഹര്‍ജിയില്‍ ജസ്റ്റീസ് രാജാ വിജയരാഘവന്‍, ജസ്റ്റീസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

ക്ഷേത്രം ഏറ്റെടുക്കുന്നതിനായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതപ്പെടുത്തിയുളള ബോര്‍ഡിന്റെ ഉത്തരവിന് നിയമസാധ്യുതയില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. മാത്രവുമല്ല, പാരമ്പര്യ ട്രസ്റ്റിയുടെ വാദങ്ങള്‍ കേള്‍ക്കാതെയുള്ളതാണ് നടപടികളെന്നും വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ്. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ പ്രഥമദൃഷ്ട്യ ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW