Thursday, March 19, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 04.51 PM

കെ സി വേണുഗോപാൽ ഇടപെട്ട് സീറ്റ് വാഗ്ദാനം; രാജി പിന്‍വലിച്ച് അലോഷ്യസ്, KSU ഹൃദയ തുടിപ്പെന്ന് പോസ്റ്റ്

uploads/news/2026/03/831102/3.gif
photo - facebook

കൊച്ചി: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് അലോഷ്യസ് സേവ്യര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെട്ട് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന കെ സി വേണുഗോപാലിന്റെ ഉറപ്പിലാണ് രാജിയില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം .

അ​തേസമയം അധ്യക്ഷ പദവിയില്‍ നിന്നും രാജി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയത്തുടിപ്പാണ് കെഎസ്‌യു എന്നും ഇക്കാലമത്രയും സംഘടനയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, മറിച്ചത് സ്വന്തം നേട്ടത്തിന് വേണ്ടി അല്ലെന്നുമാണ് അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചത്.

'കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍ നിന്നും രാജി നല്‍കിയെന്ന വാര്‍ത്തകള്‍ അവാസ്തവം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല….!പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു…! ഇടുക്കിയുടെ മലയോര മേഖലയില്‍ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു…! ഓരോ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും കെഎസ്‌യു നിന്റെ മുന്നേറ്റവും പാര്‍ട്ടി അധികാരത്തില്‍ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം…! എന്റെ സഹപ്രവര്‍ത്തകര്‍ പോലീസ് ന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാല്‍ വേട്ടയാടാപെടുമ്പോഴും…! സഹപ്രവര്‍ത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാന്‍ മുന്‍പോട്ട് പോയത്…! വാര്‍ത്തകള്‍ ഇപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്, വാര്‍ത്തകള്‍ അല്ലല്ലോ വസ്തുതകള്‍…!എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു…! എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി…!' എന്നാണ് അലോഷ്യസിന്റെ പോസ്റ്റ്.

Ads by Google
Thursday 19 Mar 2026 04.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW