Thursday, March 19, 2026 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.20 AM

ഭര്‍ത്താവ് വിഷ്ണുവിന് പിറന്നാള്‍ ആശംസിച്ച് അനു സിത്താര

anu-sithara-
photo-www.instagram.com/anu_sithara/

മലയാളികളുടെ പ്രിയങ്കരിയാണ് നടി അനു സിത്താര. വിവാഹിതയായതിനു ശേഷമാണ് അനു സിനിമയില്‍ സജീവമായത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയില്‍ നടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇന്ത്യന്‍ പ്രണയകഥ, ഹാപ്പി വെഡ്ഡിങ്, ഫുക്രി, എന്നീ ചിത്രങ്ങളില്‍ അനു വേഷമിട്ടു. രാമന്റെ ഏദന്‍ തോട്ടത്തിലെ മാലിനി എന്ന കഥാപാത്രമാണ് താരത്തിന് ജനശ്രദ്ധനേടിക്കൊടുത്തത്.

ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് വിഷ്ണുവിന് പിറന്നാള്‍ ആശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര. ‘ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് ’എന്നാണ് വിഷ്ണുവിനൊപ്പമുളള വീഡിയോ പങ്കിട്ടുകൊണ്ട് താരം കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വിഷ്ണുവിന് പിറന്നാള്‍ ആശംസകള്‍ കമന്റായി കുറിക്കുന്നത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് വിഷ്ണു. . 2015 ജൂലൈ 8 നായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം. വിഷ്ണുവിന്റെ പിന്തുണയാണ് തന്റെ ശക്തിയെന്ന് അനു നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്

Ads by Google
Ads by Google
LATEST NEWS
TRENDING NOW