Thursday, March 19, 2026 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.39 AM

' എപ്പോ വിളിച്ചാലും കയ്യകലത്തില്‍ ഉണ്ടാകും, പാലക്കാട്ടെ സുഹൃത്തുകള്‍ക്കു ഇയാളുടെ പേരില്‍ തല കുനിക്കേണ്ടി വരില്ല' ; രമേശ് പിഷാരടിയ്ക്ക് ആശംസകളുമായി നിസാര്‍ മാമുക്കോയ

uploads/news/2026/03/831052/nizar-mamukoya.jpg

നിയമസഭ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് കേരളം. ഇത്തവണ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ നടന്‍ രമേശ് പിഷാരടിയും ഉണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാലക്കാട് ആണ് രമേശ് പിഷാരടി ജനവിധി തേടുന്നത്.

ഇപ്പോഴിതാ രമേശ് പിഷാരടിയ്ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അന്തരിച്ച നടന്‍ മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ.

''രമേശ് പിഷാരടി പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...... ഞാന്‍ ഒരു നല്ല കോണ്‍ഗ്രസ് കാരന്‍. പിഷാരടി എന്റെ നല്ല സുഹൃത്ത്..... എനിക്ക് നേരിട്ട് നല്ല ബന്ധം ഉള്ള ആള്‍... എപ്പോ വിളിച്ചാലും കയ്യകലത്തില്‍ പിഷാരടി ഉണ്ടാകും....നല്ലോണം വായിക്കുന്ന ആള്‍.... ഒരു വേദിയില്‍ മാന്യമായി സംസാരിക്കാന്‍ അറിയുന്ന ആള്‍.....ജോലി തമാശ പറയല്‍ ആണെങ്കിലും സ്വഭാവം ആവശ്യത്തിന് ഗൗരവത്തില്‍ തന്നെ. ഒരു ചീത്തപ്പേരും ഇല്ലാത്ത ആളുകളോട് പെരുമാറാന്‍ അറിയുന്ന ഒരു സ്ഥാനാര്‍ഥി എന്ന നിലക്ക് ഇനി ഒരിക്കലും പാലക്കാട്ടെ സുഹൃത്തുക്കള്‍ക്കു ഇയാളുടെ പേരില്‍ തല കുനിക്കേണ്ടി വരില്ല..... എന്ന് ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് കാരന്‍ ആയ ഞാന്‍ നിങ്ങളോട് രമേശ് പിഷാരടി ജയിക്കട്ടെ.....പാര്‍ട്ടി നോക്കാതെ എന്റെ വ്യക്തി ബന്ധങ്ങളില്‍ വരുന്ന എല്ലാ സ്ഥാനാര്‍ഥികളെയും ഞാന്‍ എന്റെ fb യിലൂടെ ഇഷ്ടം അറിയിക്കും'', എന്നാണ് നിസാര്‍ മാമുക്കോയയുടെ വാക്കുകള്‍.

Ads by Google
Ads by Google
TRENDING NOW