-->
'ലെജൻഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനും ബിസിനസ്സ്മാനുമാണ് ശരവണ. ആദ്യ ചിത്രത്തിന് വമ്പൻ ട്രോളുകളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ അടുത്ത ചിത്രവുമായി എത്തുകയാണ് ലെജൻഡ് ശരവണ. ‘ലീഡർ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘കാക്കി സട്ടൈ’, ‘കൊടി’ എന്നീ സിനിമകളൊരുക്കിയ ദുരൈ സെന്തിൽകുമാർ ആണ് സംവിധാനം. സിനിമയുടെ പ്രമോഷനുമായി ബദ്ധപ്പെട്ടു ചടങ്ങിൽ ഇഷ്ട സംവിധായകൻ ആരെന്ന ചോദ്യത്തിന് ശരവണ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
'എന്റെ പ്രിയപ്പെട്ട സംവിധായകൻ നെൽസൺ ആണ്, അടുത്ത കുറച്ച് വർഷത്തേക്ക് നമുക്ക് അദ്ദേഹത്തെ പിടിക്കാൻ കഴിയില്ല എന്ന് ഞാൻ കരുതുന്നു. അത്രയും ടോപ്പിലായിരിക്കും അദ്ദേഹം. നെൽസന്റെ സിനിമയിൽ ഒരു കാമിയോ വേഷം ചെയ്യാൻ എനിക്ക് താല്പര്യം ഉണ്ട്. രണ്ട് മൂന്ന് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീരുന്ന വിധത്തിൽ അഭിനയിക്കാം,' എന്നാണ് ശരവണ പറയുന്നത്. ഈ വാക്കുകളെ ട്രോൾ ആക്കി മാറ്റുകയാണ് സോഷ്യൽ മീഡിയ. ജയിലർ 2 വിൽ രജിനികാന്തിനൊപ്പം അഭിനയിപ്പിക്കാമെന്നും ഷാരൂഖ് ഖാനെ ഒഴിവാക്കാം എന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.
Legend Saravanan:"My Favourite Director is Nelson, i don't think we can catch him for Next few years🤞. I wish to do a cameo role under his direction🌟""Nelson should consider giving him a cameo in #KHxRK😁 pic.twitter.com/GoEIcyjI66— AmuthaBharathi (@CinemaWithAB) March 18, 2026
അതേസമയം, ലീഡറിന് ശേഷം താൻ അഭിനയിക്കുന്ന സിനിമയിൽ ട്രിപ്പിൾ റോളിലാണ് എത്തുന്നതെന്നും ശരവണ പറഞ്ഞു. 'എന്റെ അടുത്ത ചിത്രത്തിൽ ഞാൻ ഒരു ട്രിപ്പിൾ ആക്ഷൻ വേഷം ചെയ്യും. ഇത് എന്റെ മൂന്നാമത്തെ ചിത്രമായിരിക്കും, എനിക്ക് വളരെ വെല്ലുവിളി നിറഞ്ഞതുമാണ്. വിഷയം വളരെ പുതുമയുള്ളതാണ്, ഇതുപോലൊരു ട്രിപ്പിൾ ആക്ഷൻ സിനിമയുടെ തിരക്കഥ ആരും ഇതുവരെ ചെയ്തിട്ടില്ല. ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്,' ലെജൻഡ് ശരവണ പറഞ്ഞു.