Wednesday, March 18, 2026 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 12.02 PM

' ഇരുട്ടിലായ എന്റെ ജീവിതത്തിലേക്ക് വെട്ടം കൊണ്ടുവന്ന ആള്‍' ; പാട്ടുമായി കിച്ചു; പ്രണയം ഉണ്ടോ എന്ന ചോദ്യവുമായി ആരാധകര്‍

about, comment
photo-www.instagram.com/kichu_r_d/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കലാകാരന്‍ ആയിരുന്നു കൊല്ലം സുധി. 2023- ലുണ്ടായ ഒരു വാഹനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്. കൊല്ലം സുധിയുടെ ഭാര്യ രേണുവും മക്കളായ കിച്ചു എന്ന രാഹുല്‍ ദാസും റിതുലും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്.

ഇപ്പോള്‍ കിച്ചുവിന്റെ പാട്ട് പാടുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗബ്രിയുടെ രാവാണോ എന്ന ഗാനമാണ് കിച്ചു ആലപിച്ചത്. എന്റെ ലൈഫില്‍ ഞാന്‍ ഭയങ്കരമായ ഇരുട്ടത്ത് നടന്ന സമയത്ത് എന്റെ ലൈഫിലേക്ക് വെട്ടം കൊണ്ടുവന്ന ഒരാളുണ്ടെന്നും അയാള്‍ക്ക് വേണ്ടി ഞാന്‍ ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും ഇന്‍ട്രോയില്‍ കിച്ചു പറയുന്നുണ്ട്.

കിച്ചുവിന്റെ പാട്ട് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നുണ്ട്. ആ വ്യക്തി രേണുവാണോയെന്നാണ് ചിലര്‍ ചോദിച്ചത്. അതിന് , അയ്യോ' എന്ന് എഴുതി തൊഴുകയ്യും സ്‌മൈലിയുമാണ് കിച്ചു മറുപടിയായി കുറിച്ചത്. പ്രണയിനി ഉണ്ടോ? അതാണോ ഇങ്ങനൊരു ഗാനം ആലപിച്ചത്? എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. മുമ്പ് കിച്ചു വേടന്റെ റാപ്പ് പാടിയതും വൈറലായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW