Wednesday, March 18, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 04.20 PM

' ആദ്യമായി ഷര്‍ട്ട്‌ന്റെ ബട്ടണ്‍ ഇടാന്‍ പഠിച്ചു, ഷൂ ലേസ് കെട്ടാന്‍ പഠിച്ചു, ശരിക്കും ഒരു പൂമ്പാറ്റ ചിറക് വിരിച്ച് പറക്കും പോലെ' ; കുറിപ്പുമായി ലക്ഷ്മി പ്രിയ

about, her
photo-www.facebook.com/Lakshmipriyajaidhev

മിനീസ്‌ക്രീന്‍- ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി പ്രിയ. സമൂഹമാധ്യമങ്ങളില്‍ സജീവമായ ലക്ഷ്മി പ്രിയ തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മകള്‍ മാതംഗി ജയ് പ്രൈമറി സകൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സീനിയര്‍ സ്‌കൂളിലേക്ക് കടക്കുന്നതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചിരിക്കുകയാണ് താരം. മാതു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് ഗ്രാജ്വേഷന്‍ ചടങ്ങില്‍ പങ്കെടുത്ത വിശേഷങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ലക്ഷ്മി പ്രിയ പങ്കുവെച്ചിരിക്കുന്നത്.

'' ഒരായിരം ഓര്‍മ്മകള്‍ കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. എന്റെ കണ്ണുനീരിനെ കണ്ട്രോള്‍ ചെയ്യാന്‍ പ്രോഗ്രാം കഴിയുംവരെയും എനിക്ക് സാധിച്ചിരുന്നില്ല. തുമ്പപ്പൂ പോലെയുള്ള വിരലുകളുമായി രണ്ട് കാലുകളിലും കൈകളിലും കാന്യൂല കുത്തി, മൂക്കില്‍ പാല് ഒഴിച്ച് കൊടുക്കാനുള്ള ട്യൂബ് ഇട്ട്, കണ്ണില്‍ ബ്ലൈന്‍ഡ് മാസ്‌ക് വച്ച് ഒരുപാട് വയറുകളാല്‍ ചുറ്റപ്പെട്ട്, ദിവസങ്ങളോളം ഒരു ചെറിയ ബോക്‌സില്‍ NICU ല്‍ പരിചരണമേറ്റ് എനിക്ക് ലഭിച്ച ഒരു പൂമ്പാറ്റ എനിക്ക് ഇവളെ വേണം എന്ന വാശിയോടെ ഉറങ്ങാതെ ഞാനും ഏട്ടനും മാത്രമായി വളര്‍ത്തിയെടുത്ത മുത്ത്.

കഴിഞ്ഞ ദിവസം അവളുടെ ഗ്രാജ്വെഷന്‍ ദിനമായിരുന്നു. ഇനി സീനിയര്‍ സ്‌കൂളിലേക്ക്! പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും വിദ്യാഭ്യാസം പാതി വഴിയില്‍ മുറിഞ്ഞു പോയ എനിക്ക് അവളുടെ സ്‌കൂള്‍ മികവുറ്റതാവണം എന്ന് നിര്‍ബന്ധം ആയിരുന്നു.മാതുന് മൂന്ന് വയസ്സ് തികഞ്ഞ വെള്ളപ്പൊക്ക കാലത്താണ് കയ്യില്‍ വലിയ ഒരു പാവയുമായി അഡ്മിഷന്‍ എടുക്കാന്‍ പോയത്. ആദ്യമായി ഷര്‍ട്ട് ന്റെ ബട്ടണ്‍ ഇടാന്‍ പഠിച്ചു, ഷൂ ലേസ് കെട്ടാന്‍ പഠിച്ചു, ഓറഞ്ചു കളറിന് 'ഓച്ചന്‍ 'എന്നു പറഞ്ഞത് മെല്ലെ 'ഓറഞ്ച് 'എന്നായി...ശരിക്കും ഒരു പൂമ്പാറ്റ ചിറക് വിരിച്ച് പറക്കും പോലെ!

മലയാളം മാത്രം സംസാരിക്കുന്ന വീട്ടില്‍ നിന്നും ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന കുട്ടിയായി, ആരും പറഞ്ഞു കൊടുക്കാതെ ശാരീരികമായി അത്ര സുഖമില്ലാത്ത കൂട്ടുകാരന്റെ സഹായിയായി, അതുകണ്ട് കണ്ണ് നിറഞ്ഞ് അധ്യാപകര്‍ എന്നെ വിളിച്ച് അവളുടെ സഹാനുഭൂതിയെക്കുറിച്ച് പറഞ്ഞു..തുടക്കം മുതലേ അവളെ വലിയ പഠിപ്പിസ്റ്റ് ആക്കാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. സ്ട്രെസ് ഫ്രീയായി ചുറ്റുപാടുകളെ നിരീക്ഷിച്ചും കളിച്ചും ചിരിച്ചും പാടിയും കഥ പറഞ്ഞും ' ബാല്യം ' ആസ്വദിച്ചു പോകട്ടെ എന്നായിരുന്നു പ്ലാന്‍. പരീക്ഷകളുടെ സമ്മര്‍ദ്ദമില്ലാത്ത,സ്‌കൂള്‍... പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും മറ്റ് അധ്യാപരേയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് അവരോട് കൊഞ്ചി...... നിമിഷ കവിയായി, കഥാകാരിയായി, പാട്ട് കാരിയായി, ഒരു ലക്ഷം സംശയങ്ങള്‍ ചോദിച്ച് അങ്ങനെ അങ്ങനെ അങ്ങനെയങ്ങു വളര്‍ന്ന ആദ്യ ദിവസം മുതല്‍ അവളോടൊപ്പം യാത്ര ചെയ്ത എല്ലാ അധ്യാപകരെയും അനദ്ധ്യാപകരോടും ഗ്രൗണ്ട് സ്റ്റാഫിനോടും നന്ദി അറിയിക്കുന്നു. എന്റെ പൂമ്പാറ്റ ഈ വലിയ ലോകത്ത് ഉയരത്തില്‍ പറക്കുവാന്‍ കരുത്തുള്ള ചിറകുകള്‍ കരസ്ഥമാക്കട്ടെ! അതിന് ഈശ്വരന്‍ അനുഗ്രഹിക്കട്ടെ''.- ലക്ഷ്മി പ്രിയ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW