Wednesday, March 18, 2026 Last Updated 49 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 10.33 AM

' നിനക്കുളള പിറന്നാള്‍ ആശംസ വൈകി, നീ പിണങ്ങില്ല എന്നറിയാം' ; വൈകാരിക കുറിപ്പുമായി സീമ ജി. നായര്‍

seema g nair

മലയാളികള്‍ക്കേറെ സുപരിചിതയാണ് ശരണ്യ ശശി. പത്ത് വർഷത്തോളം ക്യാൻസറിനോട് പോരാടിയാണ് സീരിയൽ-സിനിമ താരമായി ശ്രദ്ധിക്കപ്പെട്ട ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞത്. സിനിമകളെക്കാൾ സീരിയലുകളിലൂടെയായിരുന്നു നടിയെ പ്രേക്ഷകർക്ക് പരിചയം. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ട്യൂമര്‍ ബാധിതയായി താരം മരണപ്പെടുന്നത്. അന്ന് പ്രായം വെറും ഇരുപത്തിയഞ്ച് വയസ് മാത്രമായിരുന്നു.

വെറും ഇരുപത്തിയഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് തലവേദനയുടെ രൂപത്തിൽ കാൻസർ നടിക്ക് പിടിപെടുന്നത്. പിന്നീട് അങ്ങോട്ട് വേദനകളുടെ കാലമായിരുന്നു. പതിനൊന്നോളം സർജറികൾക്ക് പത്ത് വർഷത്തിനിടയിൽ ശരണ്യ വിധേയയായി. രോ​ഗം തിരിച്ചറിഞ്ഞ നിമിഷം മുതൽ ശരണ്യയ്ക്കും കുടുംബത്തിനും സാമ്പത്തികമായും മാനസികമായും പിന്തുണ നൽകി ഒപ്പം നിന്നിരുന്നത് നടി സീമ ജി. നായരായിരുന്നു.

സഹപ്രവർത്തക എന്നതിലുപരി സ്വന്തം കുടുംബാം​ഗത്തെപ്പോലെയായിരുന്നു ശരണ്യയെ കരുതിയിരുന്നത്. ഇപ്പോഴിതാ ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ.

' ഇന്ന് നിന്റെ പിറന്നാളാണ്, മാര്‍ച്ച് 15 ( മീനം 1), രാവിലെ ഇടേണ്ട പോസ്റ്റാണ്, ഇന്നലെ നിന്റെ ചേച്ചിയമ്മ ഒരു പോസ്റ്റിട്ടിരുന്നു, രെഞ്ചുവിന് സഹായം ചോദിച്ചുകൊണ്ട്, അതിന്റെ ബാക്കി എന്നോണം ഇന്നൊരു പോസ്റ്റ് രാവിലെ പോകേണ്ടി വന്നു, അതുകൊണ്ട് നിനക്കുളള പിറന്നാള്‍ ആശംസ വൈകി, നീ പിണങ്ങില്ല എന്നറിയാം, കാരണം മറ്റൊരാളെ സഹായിക്കാനുളള ശ്രമത്തില്‍ ആയിരുന്നു നിന്റെ ചേച്ചിയമ്മ, ഹാപ്പി ബര്‍ത്ത്‌ഡേ മോളെ.. നീ സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പിറന്നാള്‍ ആഘോഷിക്കുകയാണെന്നറിയാം, മിസ്സ് യു, ലവ് യു' , എന്നാണ് സീമ ജി. നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ശരണ്യയുടെ ചിത്രവും സീമ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Monday 16 Mar 2026 10.33 AM
Ads by Google
LATEST NEWS
TRENDING NOW