Friday, March 20, 2026 Last Updated 18 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 02.57 PM

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി എസ് അനൂപ് ബിജെപിയില്‍

uploads/news/2026/03/831305/12.gif
photo - facebook

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി എസ് അനൂപ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ രാജും അനൂപിനോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു. ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ അദ്ധ്യക്ഷനായിരുന്നു അനൂപ്. ചിറയിൻകീഴിൽ കഴിഞ്ഞതവണ കോൺഗ്രസ് ടിക്കറ്റിൽ അനൂപ് മത്സരിച്ചിരുന്നു.

ചിറയിന്‍കീഴ് സീറ്റ് രമ്യ ഹരിദാസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അനൂപ് പാര്‍ട്ടി വിട്ടത്. ഇത്തവണയും അനൂപിന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സീറ്റ് രമ്യ ഹരിദാസിന് നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് കാലാകാലങ്ങളായി അനീതി കാണിക്കുന്നു. അവസാന നിമിഷമാണ് ചിറയിന്‍കീഴില്‍ തന്റെ പേര് വെട്ടിയത്. രമ്യ ഹരിദാസ് എല്ലാ സംവരണ മണ്ഡലങ്ങളിലും മത്സരിക്കുന്നയാള്‍. അവഗണന സഹിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. തങ്ങള്‍ ആരും അടിമകളല്ലെന്നും അദ്ദേഹം പറഞ്ഞു.

അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാകും. സിപിഐഎം ദളിത് ആക്ഷേപ പരാമർശം പിൻവലിക്കണം. ഇടതുഭരണം ജനവിരുദ്ധം. അട്ടപ്പാടിയിൽ നവജാത ശിശുമരണം തുടരുന്നു. തിരഞ്ഞെടുപ്പിൽ വലിയ മാറ്റവുണ്ടാകും. എൻ ഡി എ കേരളത്തിൽ വലിയ മുന്നേറ്റം നടത്തും. അവശേഷിക്കുന്ന സീറ്റിൽ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Ads by Google
Friday 20 Mar 2026 02.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW