Thursday, March 19, 2026 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 03.59 PM

കോഴിക്കോട് സൗത്തില്‍ ചരിത്രമെഴുതും ; മലബാറിലെ ആദ്യ ബിജെപി എംഎല്‍എ വരും ; റോഡ്‌ഷോയോടെ തുടങ്ങി ടി രനീഷ്

uploads/news/2026/03/830681/t--reneesh.jpg

കോഴിക്കോട്: മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോഴിക്കോട് സൗത്തില്‍ ബിജെപി ചരിത്രം സൃഷ്ടിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ടി രനീഷ്. കോഴിക്കോട് സൗത്തില്‍ ഇതാദ്യമായി താമര വിരിയുമെന്നും മലബാറില്‍ ആദ്യമായി ഒരു ബിജെപി എംഎല്‍എ ഉണ്ടാകുന്നത് കോഴിക്കോട് സൗത്തിലൂടെ ആയിരിക്കുമെന്നും പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന രാഷ്ട്രീയത്തെക്കുറിച്ച്് ചര്‍ച്ച ചെയ്യുന്ന എല്ലാവരും ബിജെപിയ്ക്ക് വോട്ടു ചെയ്യുമെന്ന് തനിക്ക് ഉറപ്പാണെന്നും അതാണ് തന്റെ ആത്മവിശ്വാസമെന്നും പ്രതികരിച്ചു.

മേയറുടെ പൊറ്റമ്മല്‍ ഡിവിഷന്‍ പോക്കറ്റിലാക്കിയ രനീഷ് വലിയ പ്രതീക്ഷയിലാണ്. സൗത്ത് യുഡിഎഫിന്റെ കോട്ടയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ചിലയാളുകള്‍ ചില രീതിയിലുള്ള ചിന്താഗതികള്‍ പുലര്‍ത്തുന്നത് കൊണ്ടാണ് ഇവിടെ യുഡിഎഫ് ജയിക്കുന്നതെന്നും ഇത്തവണ അത് മാറി മലബാറിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിജെപി എംഎല്‍എ കോഴിക്കോട് സൗത്തില്‍ നിന്നുമായിരിക്കുമെന്നും പറഞ്ഞു.

കഴിഞ്ഞ തവണ ഐഎന്‍എല്ലില്‍ ജയിക്കാന്‍ കാരണമായത് മുസ്‌ളീംലീഗ് മത്സരിച്ചത് കൊണ്ടാണെന്നും രണ്ടുവര്‍ഷത്തെ മന്ത്രിയെന്ന നിലയിലും അഞ്ചുവര്‍ഷത്തെ എംഎല്‍എ എന്ന നിലയിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തട്ടെയെന്നും പറഞ്ഞു. കോഴിക്കോട് സൗത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്. അക്കാര്യമാണ് തങ്ങള്‍ മുമ്പോട്ട് വെയ്ക്കുന്നതെന്നും മാറ്റം ഇവിടെ നിന്നും തുടങ്ങട്ടെയെന്നും പറഞ്ഞു. താന്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും എല്ലാവരുടേയും വോട്ടിലാണെന്നും രനീഷ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ റോഡ്‌ഷോയോടെയാണ് രനീഷ് തന്റെ പ്രചരണം ആരംഭിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായിരുന്ന ബീനാ ഫിലിപ്പിന്റെ ഡിവിഷനില്‍ വിജയെക്കാടി പാറിച്ചതോടെയാണ് രനീഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനം എടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍മാരുടെ എണ്ണം ഇരട്ടിയാക്കിയതിന്റെ ആത്മവിശ്വാസമാണ് ബിജെപിയ്ക്ക് കോഴിക്കോട് സൗത്തില്‍ മത്സരിക്കുമ്പോഴുള്ളത്. ജില്ലാ പ്രസിഡന്റുമാരെയും കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരെയും ഉള്‍പ്പടെ കോഴിക്കോട് ജില്ലയിലെ 13 ല്‍ 11 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിരിക്കുകയാണ്.

Ads by Google
Ads by Google
TRENDING NOW