Tuesday, March 17, 2026 Last Updated 27 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 03.45 PM

സ്വതന്ത്രൻ അല്ല, യുഡിഎഫ് സ്വതന്ത്രൻ', അമ്പലപ്പുഴയിലെ പോരാട്ടത്തിൽ പല രഹസ്യങ്ങളും പുറത്ത് വരും

ജി സുധാകരനും എച്ച് സലാമും നേർക്കുനേർ മത്സരിക്കുമ്പോൾ പല രഹസ്യങ്ങളും പുറത്ത് വരും.
ambalappuzha

ജി സുധാകരൻ സ്വതന്ത്രൻ അല്ലെന്നും യുഡിഎഫ് സ്വതന്ത്രനാണെന്നും എൻഡിഎ സ്ഥാനാർത്ഥി അരുണ്‍ അനിരുദ്ധൻ. പിണറായി സർക്കാരിനെതിരെ സുധാകരന ഒന്നും പറയില്ലെന്ന് പറയുന്നു, ആർക്കെതിരെയാണ് സുധാകരൻ മത്സരിക്കുന്നത്? ജി സുധാകരനും എച്ച് സലാമും നേർക്കുനേർ മത്സരിക്കുമ്പോൾ പല രഹസ്യങ്ങളും പുറത്ത് വരും.

അമ്പലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് ഗുണകരമാകും. അമ്പലപ്പുഴയിൽ മത്സരം ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിലാണ്. വിജയ പ്രതീക്ഷയുണ്ടെന്നും അരുൺ അനിരുദ്ധൻ പ്രതികരിച്ചു.

ഇത് പാർട്ടി ചിഹ്നത്തിൽ അല്ലാതെ ജി സുധാകരൻ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ്‌ പിന്തുണയ്ക്കുമെന്ന് ധാരണയായതോടെ മത്സരം സിപിഎമ്മും ജി സുധാകരനും തമ്മിലായി. സിപിഎം തെരഞ്ഞെടുപ്പില്‍ നേരിടേണ്ടത് അടവ് പഠിപ്പിച്ച ആശാനെ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ രംഗത്ത് സജീമാണ് ജി സുധാകരൻ. കണച്ചികുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടു. പിന്നാലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും കണ്ട് പിന്തുണ തേടിയിട്ടുണ്ട്. അതേസമയം, ജി സുധാകരനെ പിന്തുണയ്ക്കുന്ന കോൺഗ്രസ്‌ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് അമ്പലപ്പുഴയിലെ പ്രവർത്തകർ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW