Tuesday, March 17, 2026 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.29 AM

‘സഖാവ് പിണറായി വിജയന് , വിജയം ആശംസിച്ച് കമല്‍ ഹാസന്‍

kamal-haasan
photo-www.facebook.com/PinarayiVijayanl

വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേർന്ന് നടൻ കമൽ ഹാസൻ. നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.- എന്നാണ് കമൽ ഹാസൻ എക്സിൽ കുറിച്ചിരിക്കുന്നത്.

"സഖാവ് പിണറായി വിജയന്, വിജയം ആശംസിക്കുന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാത്തിനുമുപരി, കേരളം എന്ന സംസ്ഥാനം എന്റെ കൂടി കേരളമാണെന്ന് എനിക്ക് തോന്നുന്നു.ചിലർ, അവരുടെ എക്സ്ക്ലൂസീവ് മനോഭാവത്തിന്റെ ഭാ​ഗമായി എനിക്ക് ഒരു പുറംനാട്ടുകാരന്റെ പദവി നൽകിയാലും, ഞാൻ വൈകാരികമായി കേരളത്തോട് ഏറെ അടുപ്പം പുലർത്തുന്നു. അതിനാൽ, ആ സംസ്ഥാനത്തിൻ്റെ ഗുണഭോക്താക്കളോട് (ഞാൻ ഉൾപ്പെടെ) കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ഞാൻ അഭ്യർത്ഥിക്കുന്നു.

നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം". - കമൽ ​ഹാസൻ എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുമായി വളരെ അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് കമൽ ഹാസൻ.

സർക്കാരിന്റെ പല പരിപാടികളിലും കമൽ ഹാസൻ വിശിഷ്ടാതിഥിയായി എത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്ന് തുടക്കമിടും. കണ്ണൂരിൽ ഇന്ന് വൈകിട്ട് റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 3.30 ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെയാണ് റോഡ് ഷോ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW