Thursday, March 12, 2026 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 05.13 PM

‘വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെയും വൈവിധ്യ പ്രകടനങ്ങളുടെയും ആരാധകനാണ് ഞാന്‍...’ കമല്‍ഹസ്സനെ കണ്ട സന്തോഷം പങ്കിട്ട് അനുപം ഖേര്‍

ബോളിവുഡിന്റെ മുതിര്‍ന്ന നടന്‍ അനുപം ഖേര്‍ തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ എന്നാണ് കമൽ ഹാസനെ കണ്ട സന്തോഷം പങ്കിടുകയാണ് അനുപം ഖേര്‍.
Anupam Kher, Kamal Haasan
Anupam Kher meets Kamal Hassan (Image Source: Instagram)

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും പരസ്പരം അംഗീകരിക്കുകയും മനസ്സ് തുറന്ന് അഭിനന്ദിക്കുകയും കഴിവിനെ മാനിക്കുകയും ചെയ്യുന്ന ഒരുപാട് കലാകാരന്മാര്‍ ഇന്നും വെള്ളിത്തിരയിലുണ്ട്. മറ്റാര്‍ക്കും ചെയ്യാത്ത കഴിയാത്ത മികച്ച കഥാപാത്രങ്ങള്‍ തങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ കൂടി മറ്റൊരു കലാകാരനെ മനസ്സ് തുറന്ന് സ്നേഹിക്കാന്‍ ഇവര്‍ക്ക് കഴിയാറുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു പേരാണ് ബോളിവുഡിന്റെ മുതിര്‍ന്ന നടന്‍ അനുപം ഖേറിന്റെത്.
തന്റെയൊപ്പം അഭിനയിച്ചവരെയും തനിക്കു മുതിര്‍ന്നവരെയും തനിക്കു ശേഷമെത്തിയ യുവതാരങ്ങളെയും അസൂയ കൂടാതെ പ്രശംസിക്കാനും അംഗീകരിക്കാനുമുള്ള മനസ്സ് അനുപം ഖേറിനുണ്ട്. സഹപ്രവര്‍ത്തകരെ മാത്രമല്ല യാത്രയില്‍ കണ്ടുമുട്ടുന്ന സാധാരണക്കാരില്‍ എന്തെങ്കിലും പ്രത്യേകത കണ്ടാല്‍ താരമത് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. അങ്ങനെ താരം പങ്കുവച്ച ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുമുണ്ട്. വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ മറ്റുള്ളവരുടെ കഴിവുകളെ താരമെപ്പോഴും പ്രശംസിക്കാറുണ്ട്.
ഇപ്പോഴിതാ ഒരു യാത്രയ്ക്കിടയില്‍ തമിഴകത്തിന്റെ ഉലകനായകന്‍ കമല്‍ഹസ്സനൊപ്പമുള്ള ചിത്രം പങ്കിടുകയാണ് അനുപം ഖേര്‍. വര്‍ഷങ്ങളായി കമല്‍ഹസ്സന്റെ ആരാധകനാണെന്നും പരസ്പരം കണ്ടുമുട്ടി ചെലവഴിച്ച ഒരു മണിക്കൂറിനുള്ളില്‍ ഒരു ജീവിതകാലത്തെക്കുറിച്ച് സംസാരിച്ചതായി തോന്നിയെന്നുമാണ് അനുപം ഖേര്‍ കുറിച്ചിരിക്കുന്നത്.
‘‘ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ കമൽഹസ്സൻ ജിയെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടിയതിൽ സന്തോഷം... വർഷങ്ങളായി അദ്ദേഹത്തിന്റെ മികച്ച ക്രാഫ്റ്റിന്റെയും വൈവിധ്യമാർന്ന പ്രകടനങ്ങളുടെയും ആരാധകനാണ് ഞാന്‍. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളുടെ പട്ടിക എണ്ണമറ്റതാണ്...
ഞങ്ങൾ ഏകദേശം ഒരു മണിക്കൂറോളം എയർപോർട്ട് ലോഞ്ചിൽ ഇരുന്നു. ആ ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ ഒരു ജീവിതകാലത്തെക്കുറിച്ച് സംസാരിച്ചതായി തോന്നി. ലോക സിനിമ, കെ.ബാലചന്ദർ സർ, ജീവിതപാഠങ്ങൾ, പ്രിയപ്പെട്ട പുസ്തകങ്ങൾ, തീർച്ചയായും മഹാനായ രജനീകാന്ത് സർ... എന്നിങ്ങനെ പലതും. അതൊരു സമ്പന്നമായ സംഭാഷണമായിരുന്നു. നിങ്ങളുടെ ജ്ഞാനത്തിനും ഊഷ്മളതയ്ക്കും അഭിനന്ദനത്തിനും നന്ദി... എപ്പോഴും സ്നേഹം, ബഹുമാനം, പ്രാർത്ഥനകൾ....’’ എന്നാണ് കമല്‍ ഹസ്സനൊപ്പമുള്ള ചിത്രം പങ്കിട്ട് അനുപം ഖേര്‍ കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ഈ പോസ്റ്റിനു താഴെ സ്നേഹം നിറഞ്ഞ കമന്റുകള്‍ പങ്കിടുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW