-->
കണ്ണൂര്‍ : തളിപ്പറമ്പില്‍ പി.കെ ശ്യാമളയക്കെതിരെ വിമത സ്ഥാനാര്‍ത്ഥിത്തിന് നീക്കം . സിഎിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിനന്ദന്‍ മത്സരത്തിനൊരങ്ങുന്നു. പി.കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ആണ് ഉയരുന്നത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ എതിര്‍പ്പ് ഊന്നയിച്ചിരുന്നു അതിനിടെയാണ് വിമത നീക്കം.
സ്ഥാനാര്‍ത്ഥി ചര്‍ച്ചയക്ക് പിന്നാലെ പാര്‍ട്ടിയോഗങ്ങളില്‍ ടി.കെ.ഗോവിനന്ദന്‍ പങ്കെടുത്തിരുന്നില്ല .ഒരാഴ്ച പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍കുകയായിരുന്നു . മണ്ഡലം കമ്മിറ്റി യോഗത്തില്‍ നിന്നും തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല .
അതേസമയം പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് കൂടിയാണ് ടി .കെ . ഗോവിന്ദന്‍.നിലവില്‍ കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മനാണ് . സിപിഐഎം മയ്യില്‍ ഏരിയാകമ്മിറ്റിയുയെും ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി സെക്രട്ടറിയായിയും പ്രവര്‍ത്തിച്ചിരുന്നു.