Monday, March 16, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 05.14 PM

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി ;നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്

uploads/news/2026/03/830493/7.gif
photo - facebook

തിരുവനന്തപുരം: കേരളം അങ്കത്തിനൊരുങ്ങുന്നു. ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, എന്നിവര്‍ മത്സരിക്കും .ബാക്കി സീറ്റുകളിലെ സ്ഥാനാർഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോൺ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി. ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും.

കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് – യുവരാജ് ഗോകുൽ, ഹരിപ്പാട് – സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണൻകുമാർ, ദേവികുളം- എസ് രാജേന്ദ്രൻ ഒറ്റപ്പാലം- മേജർ രവി, ബേപ്പൂർ- പ്രകാശ് ബാബു, കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുൽ കൃഷ്ണൻ, ഷൊർണൂർ- ശങ്കു ടി ദാസ്, കണ്ണൂർ – സി രഘുനാഥ്, ആറ്റിങ്ങൽ- പി സുധീർ എന്നിവരും മത്സരിക്കും. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും.

Ads by Google
Monday 16 Mar 2026 05.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW