Monday, March 16, 2026 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 05.22 PM

നിയമസഭതിരഞ്ഞെടുപ്പ് ; ഐഎസ്‌ജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തിരുവല്ലയിൽ മാത്യു ടി തോമസ്

കോവളം സീറ്റില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച
uploads/news/2026/03/830495/8.gif
photo - facebook

പാലക്കാട്: എല്‍ഡിഎഫ് ഘടകകക്ഷിയായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്‌ജെഡി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ്, എറണാകുളത്ത് സാബു ജോര്‍ജ് തിരുവല്ലയില്‍ അഡ്വ. മാത്യു ടി തോമസ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

തര്‍ക്കം നിലനില്‍ക്കുന്ന കോവളം സീറ്റില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച നടത്തും. കോവളം സീറ്റില്‍ തര്‍ക്കമുണ്ടെന്നും പ്രശ്‌നങ്ങള്‍ ഇന്നുതന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെത്തന്നെ കോവളത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ മത്സരിക്കാൻ തീരുമാനമായി. കുട്ടനാട്ടിൽ നിലവിലെ എംഎൽഎയായ തോമസ് കെ തോമസ് തന്നെ മത്സരിക്കും. എൻസിപിയുടെ സ്ഥാനാർത്ഥി പട്ടിക ശരത് പവാർ എൽഡിഎഫ് കൺവീനർക്ക് കൈമാറി.

Ads by Google
Monday 16 Mar 2026 05.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW