-->
വാഷിങ്‌ടണ്‍: ഇറാഖില്‍ തകര്‍ന്നുവീണ യു.എസ് സൈനിക വിമാനം കെ.സി-135ല്‍ ഉണ്ടായിരുന്ന ആറുപേരില്‍ 6 പേര്‍ മരിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (യു.എസ് സെന്റ്‌കോം). ബാക്കി രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇറാനെതിരായ ഓപ്പറേഷന്‍ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ സൈനിക വിമാനമാണു തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന നാലുപേരുടെ മരണം സ്‌ഥിരീകരിച്ച യുഎസ്, വിമാനം തകര്‍ന്നത് വെടിവയ്‌പ്പിലല്ലെന്നും അറിയിച്ചു.
''ഇറാഖിന് മുകളില്‍ യു.എസിന്റെ കെ.സി-135 വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിമാനം തകര്‍ന്നുവീഴാനുള്ള സാഹചര്യം അന്വേഷിക്കും. ശത്രുക്കളുടെ വെടിവയ്‌പ്പിലല്ല വിമാനം തകര്‍ന്നത്'' -യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.എന്നാല്‍, യുഎസ് വിമാനം തങ്ങള്‍ വെടിവച്ചിട്ടതാണെന്നാണു ഇറാന്റെ വാദം.
അയല്‍രാജ്യമായ ഇറാഖിലെ, ഇറാന്‍ അനുകൂല ഗ്രൂപ്പായ 'ഇസ്ലാമിക് റെസിസ്‌റ്റന്‍സ് ഇന്‍ ഇറാഖ്' മിസൈല്‍ ഉപയോഗിച്ച് വിമാനം തകര്‍ത്തതാണെന്ന് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ വാദം വാഷിങ്‌ടണ്‍ തള്ളി. ആകാശത്ത് മറ്റ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന കെ.സി-135 വിമാനമാണ് തകര്‍ന്നുവീണത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തതായും യു.എസ് സ്‌ഥിരീകരിച്ചു.
ഇറാന്‍ യുദ്ധത്തിനിടെ അമേരിക്കയ്‌ക്ക് നഷ്‌ടപ്പെട്ട നാലാമത്തെ സൈനിക വിമാനമാണ് കെസി-135. ഈ മാസം രണ്ടിന് മൂന്ന് എഫ്-15 ഇ സ്‌ൈട്രക്ക് ഈഗിള്‍ യുദ്ധവിമാനങ്ങള്‍ കുവൈത്തില്‍ മിസൈലാക്രമണത്തില്‍ നിലംപതിച്ചിരുന്നു.
ഈ ജെറ്റുകള്‍ക്ക് നേരെ കുവൈത്ത് എഫ്-18 വിമാനത്തിന്റെ പൈലറ്റ് അബദ്ധത്തില്‍ മിസൈലുകള്‍ തൊടുത്തതാണെന്നാണ് യു.എസ് അധികൃതരുടെ വെളിപ്പെടുത്തല്‍.1950 കളിലും 1960 കളുടെ തുടക്കത്തിലും ബോയിങ് നിര്‍മിച്ചവയാണ് കെ.സി-135 വിമാനങ്ങള്‍. യു.എസ് സൈന്യത്തിന്റെ 'എയര്‍ റീഫ്യുവലിങ് ഫ്‌ളീറ്റിന്റെ അനിവാര്യ ഘടകമാണ് കെ.സി-135. ദീര്‍ഘദൂര ഓപ്പറേഷനുകളില്‍ നിര്‍ണായക പങ്കാണ് ഇവയ്‌ക്ക്.
കെ.സി-135 വിമാനങ്ങളില്‍ സാധാരണയായി മൂന്ന് പേരടങ്ങുന്ന ക്രൂ ഉണ്ടായിരിക്കും. പൈലറ്റ്, കോപൈലറ്റ്, മറ്റ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബൂം പ്രവര്‍ത്തിപ്പിക്കുന്ന മൂന്നാമന്‍ എന്നിവരടങ്ങിയതാണ് ക്രൂ എന്നും യു.എസ് വ്യോമസേന വിശദീകരിച്ചു.