Saturday, March 14, 2026 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.44 AM

തുര്‍ക്കിയില്‍ കടന്ന ഇറാന്റെ മിസൈല്‍ തകര്‍ത്ത്‌ നാറ്റോ

അങ്കാറ/ടെഹ്‌റാന്‍: തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഇറാന്റെ മിസൈല്‍ തകര്‍ത്ത്‌ നാറ്റോ സേന. കഴിഞ്ഞ നാലിനുശേഷം ചെറുക്കുന്ന മൂന്നാമത്തെ ഇറാനിയന്‍ മിസൈലാണിതെന്ന്‌ തുര്‍ക്കിയുടെ പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കി. ഇറാന്റെ 12 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി അറേബ്യയും അവകാശപ്പെട്ടു. ഇറാഖില്‍ ഇന്നലെ യു.എസ്‌. സൈനികവിമാനമായ കെ.സി-135 തകര്‍ന്നുവീണു. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന്‌ യു.എസ്‌. സെന്‍ട്രല്‍ കമാന്‍ഡ്‌ അറിയിച്ചു. 'ഓപ്പറേഷന്‍ എപിക്‌ ഫ്യൂറി'യുടെ ഭാഗമായ സൈനികനീക്കത്തിനിടെ അപകടത്തില്‍പ്പെട്ട രണ്ട്‌ വിമാനങ്ങളില്‍ ഒന്ന്‌ സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്‌തെന്നും സൈന്യം വ്യക്‌തമാക്കി. ഇറാനിലെ മധ്യ ടെഹ്‌റാനില്‍ ഇന്നലെയും തുടര്‍ച്ചയായി വന്‍സ്‌ഫോടനശബ്‌ദങ്ങള്‍ കേട്ടു. സര്‍ക്കാര്‍ അനുകൂലപ്രകടനങ്ങള്‍ നടന്നതിനു സമീപമാണ്‌ ആക്രമണങ്ങളുണ്ടായത്‌. റമദാനിലെ അവസാന വെള്ളിയാഴ്‌ച പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ടെഹ്‌റാനിലും മറ്റ്‌ പ്രധാന നഗരങ്ങളിലും ഖുദ്‌ ദിനാചരണത്തിന്റെ ഭാഗമായി ആയിരക്കണക്കിനുപേര്‍ തടിച്ചുകൂടിയിരുന്നു.

Ads by Google
Saturday 14 Mar 2026 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW