-->
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്നോടിയായി പഞ്ചാബ് കിങ്‌സ് ഔദ്യോഗിക ജഴ്‌സി പുറത്തിറക്കി.
ചുവപ്പും നീലയും കലര്‍ന്ന പതിവ് നിറങ്ങള്‍ നിലനിര്‍ത്തിയാണു ജഴ്‌സി പുറത്തിറക്കിയത്. ഊര്‍ജസ്വലതയും നിര്‍ഭയതയും കാണിക്കുന്നതാണ് ചുവപ്പും നീലയും നിറങ്ങളെന്നു പഞ്ചാബ് കിങ്‌സ് വ്യക്‌തമാക്കി. പഞ്ചാബ് കിങ്‌സിന്റെ മുഖമുദ്രയായ സിംഹം ജഴ്‌സിയുടെ മധ്യഭാഗത്താണ്‌്.