-->
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകാനൊരുങ്ങി ബിജെപി. ആദ്യ പട്ടിക ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ പ്രഖ്യാപിക്കുമെന്ന് സൂചന. 50 മണ്ഡലങ്ങളിലെ ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്.
ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ബംഗാളിലെ നൂറ് സീറ്റുകളിലും തീരുമാനമുണ്ടാകും. പ്രധാനമന്ത്രിയടക്കം യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നുള്ള നേതാക്കളും ദില്ലിയിലെത്തിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഐക്യം ഉറപ്പിക്കാൻ നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരുന്നു. ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളിൽ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുയർന്നു. അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. കേരള നേതൃത്വം ഇന്നലെ നടന്ന യോഗത്തിൽ അൻപത് സ്ഥാനാർഥികളുടെ പട്ടികയാണ് കൈമാറിയത്. 12 ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രിയുടെ നിർദേശം നിർണായകമാകും.