Thursday, March 12, 2026 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.37 PM

ആരാ ശിവം ദുബെ

മുംബൈ: ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീട നേട്ടത്തിനു ശേഷം താരങ്ങളെല്ലാം അവരവരുടെ നാട്ടിലെത്തിയിരുന്നു. എല്ലാവര്‍ക്കും നാട്ടിലെ വിമാനത്താവളത്തില്‍ വമ്പന്‍ സ്വീകരണം ലഭിക്കുകയും ചെയ്‌തു. ഒരാള്‍ മാത്രം നാട്ടിലെത്തിയത്‌ വ്യത്യസ്‌തമായി. ഓള്‍റൗണ്ടര്‍ ശിവം ദുബെ നാട്ടിലെത്തിയത്‌ ആരുടെയും ശ്രദ്ധയില്‍ പെടാതെ. തിങ്കളാഴ്‌ച പുലര്‍ച്ചെയുള്ള അഹമ്മദാബാദ്‌-മുംബൈ സയാജി എക്‌സ്‌പ്രസിലായിരുന്നു ദുബെയുടെ യാത്ര. കൂടെ ഭാര്യ അന്‍ജും ഖാനുമുണ്ടായിരുന്നു. എസി 3-ടയര്‍ കോച്ചാണ്‌ അവര്‍ ബുക്ക്‌ ചെയ്‌തത്‌. അഹമ്മദാബാദില്‍നിന്ന്‌ മുംബൈയിലേക്ക്‌ വിമാന ടിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ യാത്ര.
റോഡ്‌ മാര്‍ഗം മുംബൈയില്‍ എത്തുന്നതിനേക്കാള്‍ നല്ലത്‌ ട്രെയിനാണെന്ന്‌ മനസിലാക്കിയാണു ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തത്‌. ആരും തിരിച്ചറിയാതിരിക്കാന്‍ ട്രെയിന്‍ എത്തുന്നതിന്‌ തൊട്ടുമുമ്പു വരെ താരം കാറില്‍ തന്നെയിരുന്നു. തൊപ്പിയും ഫെയ്‌സ് മാസ്‌കും ഫുള്‍സ്ലീവ്‌ ടീ ഷര്‍ട്ടും ധരിച്ചു. ട്രെയിന്‍ സേ്‌റ്റഷനില്‍ എത്തിയതോടെ മറ്റു യാത്രക്കാര്‍ക്കൊപ്പം ദുബെയും ഇടിച്ചുകയറി. പെട്ടെന്നു തന്നെ മുകളിലെ ബര്‍ത്തിലേക്ക്‌. ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഒരു പോലീസുകാരനും ദുബെയുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ടി.ടി.ആര്‍. ദുബെയുടെ പേര്‌ കണ്ട്‌ ക്രിക്കറ്റ്‌ താരമാണോ എന്നുവരെ ചോദിച്ചു. താരത്തെ അറിയില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. മുംബൈ വിമാനത്താവളത്തില്‍ ദുബെയ്‌ക്കായി സ്വീകരണം ഒരുക്കിയിരുന്നവരുടെ കാത്തിരിപ്പ്‌ വെറുതേയായി. ട്രെയിനിലാണു വരുന്നതെന്നു മനസിലാക്കിയതോടെ ബോറിവലി സ്‌റ്റേഷനില്‍ വന്‍ സുരക്ഷയുമായി അവര്‍ കാത്തുനിന്നു.

Ads by Google
Wednesday 11 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW