Friday, March 13, 2026 Last Updated 48 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.37 PM

മത്സരങ്ങള്‍ മാറ്റിവയ്‌ക്കണമെന്ന്‌ ഇറാഖ്‌ കോച്ച്‌

ബാഗ്‌ദാദ്‌: ലോകകപ്പ്‌ പ്ലേ ഓഫ്‌ മത്സരങ്ങള്‍ നീട്ടിവയ്‌ക്കണമെന്ന അഭ്യര്‍ഥനയുമായി ഇറാഖ്‌ ഫുട്‌ബോള്‍ ടീം കോച്ച്‌ ഗ്രഹാം അര്‍നോള്‍ഡ്‌. ഇറാഖിന്റെ വ്യോമാതിര്‍ത്തി ഏപ്രില്‍ ഒന്നു വരെ അടച്ചിരിക്കുന്നതിനാലാണു കോച്ച്‌ ഫിഫയോട്‌ പ്രത്യേക അഭ്യര്‍ഥന നടത്തിയത്‌.
ഇറാഖ്‌ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ്‌ കളിച്ചു വേണം ലോകകപ്പ്‌ യോഗ്യത നേടാന്‍. 31 നു മെക്‌സിക്കോയിലെ മോണ്ടെറിയിലാണ്‌ ഇറാഖിന്റെ മത്സരം നിശ്‌ചയിച്ചത്‌. എതിരാളികള്‍ സുരിനാമോ ബൊളീവിയയോ ആയിരിക്കും. താരങ്ങളുടെ സുരക്ഷയെ കരുതി പരിശീലനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്‌.
തങ്ങള്‍ക്കു ബാഗ്‌ദാദിനു പുറത്തു കടക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന്‌ ഓസ്‌ട്രേലിയക്കാരനായ അര്‍നോള്‍ഡ്‌ പറഞ്ഞു. ശിഷ്യന്‍മാരില്‍ 60 ശതമാനവും ഇറാഖില്‍ തന്നെ കളിക്കുന്നവരാണ്‌. മെഡിക്കല്‍ സംഘത്തില്‍പ്പെട്ടവര്‍ ഖത്തറില്‍ നിന്നുള്ളവരാണ്‌. നിലവിലെ സാഹചര്യത്തില്‍ മെക്‌സിക്കന്‍ വിസ ലഭിക്കാനുമിടയില്ല. യു.എസില്‍ നടത്താനിരുന്ന പരിശീലന ക്യാമ്പ്‌ റദ്ദാക്കേണ്ടി വന്നെത്തും ഇറാഖി കോച്ച്‌ ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 10 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW