Thursday, March 12, 2026 Last Updated 37 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.36 PM

എന്‍.ഡി.എ. തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ വേദി സന്ദര്‍ശിച്ച്‌ രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/03/829512/k7.jpg

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി എന്‍.ഡി.എ. സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പൊതുപരിപാടിയാണ്‌ ഇന്നു കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുകയെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. കലൂര്‍ സ്‌റ്റേഡിയത്തിലെ എന്‍.ഡി.എ. തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ വേദി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക്‌ ഒപ്പം ബി.ഡി.ജെ.എസ്‌, ട്വന്റി 20 അടക്കം ചെറുതും വലുതുമായി 12 ഘടകകക്ഷികള്‍ എന്‍.ഡി.എ. യോഗത്തില്‍ പങ്കെടുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
എല്ലാ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും ഈ യോഗത്തില്‍ എത്തിച്ചേരും.
എന്‍.ഡി.എയ്‌ക്ക്‌ ഇതു സുപ്രധാന ദിവസമാണ്‌.
വരുന്ന 30-35 ദിവസത്തിനുള്ളില്‍ കേരള ജനതയ്‌ക്കു തങ്ങളുടെ ഭാവി തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ്‌ വരുകയാണ്‌.
ആരുടേത്‌ ആയിരിക്കണം അടുത്ത സര്‍ക്കാര്‍ എന്നും കേരളം ഏതു ദിശയിലേക്കാണ്‌ പോകേണ്ടതെന്നും ജനം തീരുമാനിക്കും. സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെയും എന്‍.ഡി.എയുടെയും കാഴ്‌ചപ്പാടുകള്‍ പങ്കുവയ്‌ക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 65-70 വര്‍ഷത്തെ എല്‍.ഡി.എഫ്‌-കോണ്‍ഗ്രസ്‌ ചൂഷണ രാഷ്‌ട്രീയത്തിന്‌ അവസാനമിട്ടുകൊണ്ട്‌ പ്രവര്‍ത്തനമികവിന്റെ രാഷ്‌ട്രീയത്തിലേക്കു സംസ്‌ഥാനത്തെ നയിക്കാന്‍ എന്‍.ഡി.എയ്‌ക്ക്‌ അവസരം നല്‍കണമെന്ന സന്ദേശവും അദ്ദേഹം ജനങ്ങള്‍ക്കു മുന്നില്‍വയ്‌ക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വലിയ പ്രതീക്ഷയും സന്തോഷവും ആവേശവുമുണ്ട്‌.
പ്രധാനമന്ത്രിയെ കേള്‍ക്കാനും വികസന മുന്നേറ്റത്തിനു കരുത്തുപകരാനും 35000 മുതല്‍ 50000 വരെ ആളുകള്‍ ഈ മഹാസമ്മേളനത്തില്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്‌.സുരേഷ്‌, എന്‍.ഡി.എ. വൈസ്‌ ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്‌ണന്‍, നാഷണിസ്‌റ്റ്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കുരുവിള മാത്യൂസ്‌, ബി.ജെ.പി. എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ്‌ കെ.എസ്‌. ഷൈജു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Ads by Google
Tuesday 10 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW