Thursday, March 12, 2026 Last Updated 44 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

ക്ഷണമില്ല; ദേശീയപാതയില്‍ പ്രതിഷേധ റോഡ്‌ ഷോ നടത്തി മന്ത്രി മുഹമ്മദ്‌ റിയാസും എം.എല്‍.എമാരും

uploads/news/2026/03/829706/k7.jpg

കോഴിക്കോട്‌: കൊച്ചിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ച ദേശീയപാത 66 ന്റെ ഉദ്‌ഘാടനച്ചടങ്ങിലേക്കു ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റോഡ്‌ ഷോ നടത്തി. ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെ തുറന്ന ജീപ്പില്‍ നടത്തിയ റോഡ്‌ ഷോയില്‍ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു.
മന്ത്രിക്കു പുറമേ എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ്‌ ദേവര്‍കോവില്‍ എന്നിവരും തുറന്ന ജീപ്പില്‍ കൈവീശി യാത്ര ചെയ്‌തു. ദേശീയപാത നിര്‍മ്മാണത്തിനുവേണ്ടി സംസ്‌ഥാനം കോടികള്‍ ചെലവഴിച്ചിട്ടും സംസ്‌ഥാനത്തെ പൊതുമരാമത്ത്‌ വകുപ്പിനെ ഉദ്‌ഘാടനച്ചടങ്ങിനു വിളിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ കൊച്ചിയിലെ ഉദ്‌ഘാടന സമയത്തുതന്നെ റോഡ്‌ ഷോ നടത്തിയതെന്ന്‌ സംഘാടകര്‍ പറഞ്ഞു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW