Thursday, March 12, 2026 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ്‌ഷോ

uploads/news/2026/03/829705/k6.jpg

കൊച്ചി: പ്രധാനമന്ത്രിയെ കാണാന്‍ കൊച്ചി നഗരവീഥിയില്‍ തടിച്ചു കൂടിയതു പതിനായിരങ്ങള്‍. കൊച്ചി നഗരത്തെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ ഷോ വന്‍ ആവേശമാണു സൃഷ്‌ടിച്ചത്‌. കലൂര്‍ സ്‌റ്റേഡിയം കവാടത്തിനു മുന്നില്‍ നിന്നുമായിരുന്നു മോദിയുടെ റോഡ്‌ ഷോ.
നട്ടുച്ചയ്‌ക്ക്‌ കൊടുംചൂട്‌ അവഗണിച്ചാണു ജനങ്ങള്‍ മോദിയെ കാണാനെത്തിയത്‌. തങ്ങളുടെ പ്രിയങ്കരനായ നേതാവ്‌ ചൂടും വെയിലും അവഗണിച്ച്‌ നിരത്തിലായിരിക്കെ അദ്ദേഹത്തിനൊപ്പം ചേരാന്‍ ആവേശത്തോടെ ജനങ്ങള്‍ എത്തുകയായിരുന്നു.
മോദി മോദി വിളിയും ഭാരത്‌ മാതാ വിളികളുമായി ജനസഹസ്രം പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രി കൈ വീശി ആവേശമേകി. കലൂര്‍ സ്‌റ്റേഡിയം പരിസരത്തുനിന്നുതന്നെയായിരുന്നു റോഡ്‌ ഷോ. അതുകൊണ്ടുതന്നെ വന്‍തിക്കിത്തിരക്കായിരുന്നു. തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, ട്വന്റി20 അധ്യക്ഷന്‍ സാബു സാബു എം. ജേക്കബ്‌ എന്നിവരും ഉണ്ടായിരുന്നു.
റോഡില്‍ കാത്തു നിന്ന ബി.ജെ.പി. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത പ്രധാനമന്ത്രി തുടര്‍ന്ന്‌ കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ വേദിയില്‍ , കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഉച്ചയ്‌ക്ക്‌ 11.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്‌ഥാന ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിലാണു സ്വീകരിച്ചത്‌. ഡി.ജി.പി. റവാഡ ചന്ദ്രശേഖര്‍, ജില്ലാ കലക്‌ടര്‍ ജി. പ്രിയങ്ക, റൂറല്‍ എസ്‌.പി. സുദര്‍ശന്‍ തുടങ്ങിയവരും ചീഫ്‌ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന്‌ എറണാകുളത്തെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഹെലികോപ്‌റ്ററില്‍ നാവികസേനാ വിമാനത്താവളത്തിലേക്ക്‌ യാത്ര തിരിക്കുകയായിരുന്നു.
നാവിക സേന വിമാനത്താവളത്തില്‍ നിന്ന്‌ റോഡ്‌ മാര്‍ഗമാണ്‌ മറൈന്‍ ൈഡ്രവിലെ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിക്ക്‌ എത്തിയത്‌. ഇതിനുശേഷം കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റോഡ്‌ ഷോയ്‌ക്കുശേഷമാണു കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിലേക്ക്‌ മോദിയെത്തിയത്‌.
കലൂര്‍ സ്‌േറ്റഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍.ഡി.എ കേരളം തെരഞ്ഞെടുപ്പ്‌ റാലി മോദി ഉദ്‌ഘാടനം ചെയ്‌തു. തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനോടു കൂടി എന്‍.ഡി.എയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമായി. വൈകിട്ടോടെ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കു പോയി.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW