Thursday, March 12, 2026 Last Updated 31 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.36 PM

പൂച്ച നാലുകാലില്‍ വീഴാനുള്ള കാരണം കണ്ടെത്തി

uploads/news/2026/03/829504/k11.jpg

ടോക്കിയോ: എവിടെനിന്നു വീണാലും പൂച്ച നാലു കാലിലാകും നിലത്തെത്തുക. അതിന്റെ പിന്നിലെ രഹസ്യം ജപ്പാനിലെ യമഗുച്ചി സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയത്‌.
'പൂച്ചയുടെ നെഞ്ചിന്‌ താഴെയുള്ള നട്ടെല്ല്‌ നടുവിനടുത്തുള്ള നട്ടെല്ലിനേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതല്‍ വഴക്കമുള്ളതാണ്‌. നെഞ്ചിനു താഴെയുള്ള നട്ടെല്ലിന്‌ എളുപ്പത്തില്‍ തിരിയാന്‍ കഴിയും.
ഈ ചലനം നടുവിനടുത്തുള്ള നട്ടെല്ലിനെയും തിരിക്കാന്‍ സഹായിക്കുന്നു, ഇത്‌ പൂച്ചയുടെ ശരീരം ശരിയായ ദിശയില്‍ തിരിച്ച്‌ കാലുകളില്‍ വീഴാന്‍ അനുവദിക്കുന്നു' - ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. യാസുനോറി ഹികുരാഷി പറഞ്ഞു. നൂറ്റാണ്ടുകളായി ശാസ്‌ത്രജ്‌ഞര്‍ പൂച്ചയുടെ വീഴ്‌ചയുടെ പിന്നിലെ രഹസ്യം തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഭൗതികശാസ്‌ത്ര വിദഗ്‌ധരെയും വളര്‍ത്തുമൃഗ ഉടമകളെയും ഒരുപോലെ കുഴപ്പിച്ച ചോദ്യമായിരുന്നു അത്‌.
ബാഹ്യ പ്രേരണ കൂടാതെ ഒരു വസ്‌തുവിന്‌ കറങ്ങാന്‍ കഴിയില്ല എന്ന സിദ്ധാന്തത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അന്വേഷണം. വായുവില്‍ അവിശ്വസനീയമായ എളുപ്പത്തില്‍ സ്വയം തിരിയാന്‍ കഴിയുമെന്ന കണ്ടെത്തല്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചു. അഞ്ച്‌ പൂച്ചകളുടെ നട്ടെല്ലുകളാണു ഹികുരാഷിയും സംഘവും പഠിച്ചത്‌. അവയുടെ നട്ടെല്ലില്‍നിന്നാണു കറക്കല്‍ രഹസ്യം കണ്ടെത്തിയത്‌.

Ads by Google
Tuesday 10 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW