-->
കോഴിക്കോട്: ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ ഇപ്പോള്‍ അടഞ്ഞ അധ്യായമാണെന്നു നിയമസഭാ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍. അദ്ദേഹത്തിന്റെ ഭാര്യതന്നെ പരാതി പിന്‍വലിക്കുകയാണെന്നു പറഞ്ഞുവെന്നും അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ രാഷ്‌ട്രീയ മേഖലയിലേക്കു വലിച്ചിഴക്കേണ്ടതില്ലെന്നും ഷംസീര്‍ പ്രതികരിച്ചു. 'രണ്ടു ദിവസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. ഈ വിഷയം രാഷ്‌ട്രീയ സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നതു ജനങ്ങള്‍ തീരുമാനിക്കും. അതു ജനങ്ങളുടെ തീരുമാനത്തിനു വിടാം'-ഷംസീര്‍ അഭിപ്രായപ്പെട്ടു.