-->
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം സുധാകരന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു.കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് കെ.സുധാകരന്‍ സ്വയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
110 ശതമാനം മത്സരിക്കുമെന്നും അതിനെന്താണ് കുഴപ്പമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ എം.പിയാണ് അദ്ദേഹം. അങ്ങനെയുള്ളപ്പോള്‍ ഒരു എംപി സ്‌ഥാനത്തിരിക്കുന്നവര്‍ മത്സരികുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ തീരുമാനമെടുക്കേണ്ടതുണ്ട്. അതിനിടെയാണ് കെ. സുധാകരന്‍ സ്വയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അമൃത രാമകൃഷ്‌ണന്‍, ടി.ഒ മോഹനന്‍ എന്നിവരുടെ പേരുകള്‍ സുധാകരന് പകരം ഉയര്‍ന്നു വരുന്നുണ്ട്. എം.പിമാര്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള പാര്‍ട്ടിയുടെ തീരുമാനം വന്നതിനുശേഷം മാത്രമേ സുധാകരന്റെ സ്‌ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.