Thursday, March 12, 2026 Last Updated 56 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

നെന്മാറ ഇരട്ടക്കൊല: മൂന്നു സാക്ഷികള്‍ മൊഴിമാറ്റി

പാലക്കാട്‌: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിലെ വിചാരണയ്‌ക്കിടെ മൂന്നു സാക്ഷികള്‍ മൊഴിമാറ്റി. കേസിലെ പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവര്‍ പോലീസിനു നല്‍കിയ മൊഴിയാണ്‌ കോടതിയില്‍ മാറ്റിപ്പറഞ്ഞത്‌. സംഭവത്തിന്റെ തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്‌ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്‌ണന്റെ ഭാര്യ രമ, അയല്‍വാസി പൊന്നുകുട്ടി എന്നിവരും പോലീസിനു നല്‍കിയ മൊഴികളില്‍ ചിലത്‌ കോടതിയില്‍ നിഷേധിച്ചു. മൂന്നുപേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന്‌ പ്രോസിക്യൂഷന്‍ വാദിച്ചു.
പാലക്കാട്‌ അഡീഷണല്‍ ഡിസ്‌ട്രിക്‌ട്‌ ആന്‍ഡ്‌് സെഷന്‍സ്‌ കോടതിയിലാണ്‌ നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ തുടരുന്നത്‌. 2025 ജനുവരി 27 ന്‌ പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്‌. നേരത്തെ നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്‌ക്ക്‌ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയാണു സജിത.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW