-->
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍-മാനേജിങ് ഡയറക്‌ടറായി പ്രമോജ് ശങ്കറിനെ നിയമിച്ച് മന്ത്രിസഭായോഗം. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്‌ടറി സര്‍വീസ് ഉദ്യോഗസ്‌ഥനാണ് പ്രമോജ് ശങ്കര്‍. സിറിയക് ജോര്‍ജ് മാമ്പലത്തിന് കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജിങ് ഡയറക്‌ടറായും ഡയറക്‌ടര്‍ ബോര്‍ഡ് അംഗമായും നിയമനം നല്‍കും.