-->
കോട്ടയം: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ഭാര്യ ബിന്ദു മേനോന്‍ എന്നിവരുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ ഡി.ജി.പി: ആര്‍. ശ്രീലേഖയ്‌ക്കും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എതിരേ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്കു പരാതി നല്‍കി. ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലാണു പരാതി നല്‍കിയത്. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വീണാ വിജയനോടും ആര്‍. ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതു കണക്കിലെടുത്താണ് ഇരുവര്‍ക്കുമെതിരേ പരാതി നല്‍കിയത്.