-->
റിയോ ഡി ജനീറോ: ലോകകപ്പില്‍ പന്തുരുളാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് തിരിച്ചുവരവിന് അവസരം. ലോകകപ്പിന് മുന്നോടിയായിട്ടുള്ള രണ്ടു സൗഹൃദ മത്സരങ്ങളില്‍ നെയ്മര്‍ ജൂനിയറിനെ മഞ്ഞപ്പടയില്‍ ഉള്‍പ്പെടുത്തി. ഫ്രാന്‍സിനും ക്രൊയേഷ്യയ്ക്കും എതിരേ സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിന്റെ പ്രാഥമിക പട്ടികയിലാണ് നെയ്മറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ മത്സരങ്ങള്‍ 2026 ഫിഫ ലോകകപ്പിന് മുമ്പുള്ള അന്തിമ ടീമിനെ തെരഞ്ഞെടുക്കാനുള്ള മത്സരമാകുമെന്നാണ് സൂചനകള്‍. ബ്രസീലിന്റെ മുഖ്യ പരിശീലകന്‍ കാര്‍ലോ ആന്‍സെലോട്ടി ഈ മത്സരം ഗൗരവത്തോടെയാണ് കാണുന്നത്. പരുക്ക് ഉള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ 2023 അവസാനം മുതല്‍ നെയ്മര്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായ നെയ്മര്‍ക്ക് ടീമിലേക്കുള്ള വിളി ജീവശ്വാസമായി മാറിയിരിക്കുകയാണ്. 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളുമായി, അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോററാണ് നെയ്മര്‍.
തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസ് എഫ്സിയില്‍ തിരിച്ചെത്തിയ 34 കാരന്‍ ഈ വര്‍ഷം ആദ്യം കളിക്കളത്തില്‍ തിരിച്ചെത്തിയതിനുശേഷം ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടുകയും ഒരു അസിസ്റ്റ് നല്‍കുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്‌ബോളിന് ശാരീരികമായി തയ്യാറാണെന്ന് കോച്ചിംഗ് സ്റ്റാഫിനെ ബോധ്യപ്പെടുത്താന്‍ നെയ്മറിന് ഇത് മികച്ച അവസരമാണ്. 2023 ഒക്ടോബറില്‍ ബ്രസീലിനായി കളിക്കുന്നതിനിടെ കാല്‍മുട്ടിന് ഗുരുതരമായ പരിക്കേറ്റ നെയ്മര്‍ക്ക് ഒരു വര്‍ഷമാണ് നഷ്ടമായത്.
മാര്‍ച്ച് 26 ന് ബോസ്റ്റണിലും മാര്‍ച്ച് 31 ന് ഒര്‍ലാന്‍ഡോയിലും ക്രൊയേഷ്യയ്ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ ബ്രസീല്‍ കളിക്കും. മാര്‍ച്ച് 16 നാണ് ടീമിനെ പ്രഖ്യാപിക്കുക. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശാരീരികക്ഷമത പ്രധാനമാണെന്നും പൂര്‍ണ്ണ ശാരീരികശേഷി ഘടകമാകുമെന്നും ആഞ്ചലോട്ടി പറഞ്ഞിരുന്നു. വിനീഷ്യസ് ജൂനിയര്‍, റാഫിഞ്ഞ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്‍ഡ്രിക്, മാത്യൂസ് ക്യൂണ, ജൂ പെഡ്രോ തുടങ്ങിയ കളിക്കാരെല്ലാം സമീപ മാസങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ഇത് ബ്രസീലിന്റെ ആക്രമണ ആഴത്തെ ശക്തിപ്പെടുത്തുന്നു.