Thursday, March 12, 2026 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.36 PM

പഞ്ചാബിന്‌ സമനില

uploads/news/2026/03/829318/sp2.jpg

ലുധിയാന: പഞ്ചാബ്‌ എഫ്‌.സിയും നോര്‍ത്ത്‌ഈസ്‌റ്റ് യുണൈറ്റഡും തമ്മില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരം സമനിലയില്‍. ഗുരു നാനാക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 നാണ്‌ അവസാനിച്ചത്‌. ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷമായിരുന്നു ഗോളുകള്‍ വീണത്‌.
കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പാര്‍ഥിബ്‌ ഗൊഗോയി നോര്‍ത്ത്‌ഈസ്‌റ്റിനായി ഗോളടിച്ചു. മൂന്ന്‌ മിനിറ്റുകള്‍ക്കു ശേഷം ഇഫിയോങ്‌ എന്‍സുഗുസി പഞ്ചാബിനായി ഗോളടിച്ചു. കളിയുടെ 51 ശതമാനം സമയത്തും പന്ത്‌ പഞ്ചാബ്‌ താരങ്ങളുടെ പക്കലായിരുന്നു.
മൂന്ന്‌ കളികളില്‍നിന്നു നാല്‌ പോയിന്റ്‌ നേടിയ പഞ്ചാബ്‌ എട്ടാം സ്‌ഥാനത്തും നാല്‌ കളികളില്‍നിന്നു മൂന്ന്‌ പോയിന്റുള്ള നോര്‍ത്ത്‌ ഈസ്‌റ്റ് പത്താം സ്‌ഥാനത്തുമാണ്‌.

Ads by Google
Monday 09 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW