Friday, March 13, 2026 Last Updated 49 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.36 PM

ലക്ഷ്യത്തിലെത്താത്ത കമന്ററിക്കെതിരേ രൂക്ഷ വിമര്‍ശനം.

uploads/news/2026/03/829319/sp3.jpg

അഹമ്മദാബാദ്‌: നരേന്ദ്ര മോദി സേ്‌റ്റഡിയത്തില്‍ ഇന്ത്യ ട്വന്റി20 ലോകകപ്പിലെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ രവി ശാസ്‌ത്രിയുടെ ലക്ഷ്യത്തിലെത്താത്ത കമന്ററിക്കെതിരേ രൂക്ഷ വിമര്‍ശനം. കളിക്കാരനായും കോച്ചായും കമന്റേറ്ററുമായും തിളങ്ങിയ വ്യക്‌തിയാണ്‌ രവി ശാസ്‌ത്രി.
ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പ്‌ ഫൈനലില്‍ വിജയ റണ്ണെടുക്കുമ്പോള്‍ കമന്ററി ബോക്‌സില്‍ രവി ശാസ്‌ത്രിയായിരുന്നു. മുംബൈ വാങ്കഡെ സേ്‌റ്റഡിയത്തില്‍ അന്നത്തെ നായകന്‍ എം.എസ്‌. ധോണി വിജയ റണ്ണിലേക്കു സിക്‌സറടിച്ചപ്പോള്‍ ശാസ്‌ത്രി പറഞ്ഞ ''എം.എസ്‌.ധോണി ഫിനിഷസ്‌ ഓഫ്‌ ഇന്‍ സ്‌റ്റൈല്‍'' എന്ന വാചകം അന്നും ഇന്നും വൈറലാണ്‌. ന്യൂസിലന്‍ഡിനെതിരേ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അഭിഷേക്‌ ശര്‍മ എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ ന്യൂസിലന്‍ഡ്‌ ബാറ്റര്‍ ജേക്കബ്‌ ഡഫിയെ തിലക്‌ വര്‍മ കൈയിലൊതുക്കിയപ്പോള്‍ ശാസ്‌ത്രിയുടെ കമന്ററി ഇങ്ങനെ- ''ഡീപ്പില്‍ ഒരു ക്യാച്ച്‌. ഒന്‍പതാം വിക്കറ്റ്‌ വീഴുന്നു''. എന്നാല്‍ അത്‌ ഒന്‍പതാം വിക്കറ്റായിരുന്നില്ല. പത്താം വിക്കറ്റും വീണ്‌ ഇന്ത്യ ലോകകപ്പ്‌ ജേതാക്കളായ ക്യാച്ചായിരുന്നു അത്‌.
പിഴവ്‌ മനസിലാക്കാന്‍ ശാസ്‌ത്രി വൈകി. പിന്നാലെ തിരുത്ത്‌- യഥാര്‍ഥത്തില്‍ എല്ലാം അവസാനിച്ചു. ഇന്ത്യ മൂന്നാം തവണയും ലോകകപ്പ്‌ നേടി. തുടര്‍ച്ചയായി കിരീടം നേടുന്ന ആദ്യ ടീമും സ്വന്തം മണ്ണില്‍ ട്വന്റി20 ലോകകപ്പ്‌ നേടുന്ന ആദ്യ ആതിഥേയരും ഇവരാണ്‌''. ഇന്ത്യ ജയിച്ച 'മൊമന്റ്‌' ശാസ്‌ത്രി നഷ്‌ടപ്പെടുത്തിയെന്നും ഫൈനല്‍ ജയങ്ങളിലെ കമന്ററിയുടെ അത്ര 'പഞ്ച്‌' വന്നില്ലെന്നുമാണ്‌ ആരാധകരുടെ പരാതി. സാമൂഹിക മാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലുമായി.

Ads by Google
Monday 09 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW