Thursday, March 12, 2026 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.36 PM

കിര്‍സ്‌റ്റന്‍ ലങ്കന്‍ ടീം കോച്ച്‌

കൊളംബോ: ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഗാരി കിര്‍സ്‌റ്റനെ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീം കോച്ചായി പ്രഖ്യാപിച്ചു. ഏപ്രില്‍ 15 മുതല്‍ 2028 ഏപ്രില്‍ 14 വരെയാണു കാലാവധി. ഏറെനാള്‍ ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ്‌ ബാറ്ററായിരുന്നു കിര്‍സ്‌റ്റന്‍. 2008 മുതല്‍ 2011 വരെ ഇന്ത്യയുടെ കോച്ചായി. ഇന്ത്യക്ക്‌ ഏകദിന ലോകകപ്പ്‌ നേടിക്കൊടുത്ത ശേഷം സ്‌ഥാനമൊഴിഞ്ഞു.
തുടര്‍ന്ന്‌ 2013 വരെ ദക്ഷിണാഫ്രിക്കന്‍ ടീം കോച്ചായി. കിര്‍സ്‌റ്റന്റെ കാലഘട്ടത്തിലാണു ദക്ഷിണാഫ്രിക്ക മൂന്ന്‌ ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തിയത്‌. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ നമീബിയയുടെ കണ്‍സള്‍ട്ടന്റായിരുന്നു. 1993 മുതല്‍ 2004 വരെ കളിച്ച കിര്‍സ്‌റ്റന്‍ ടെസ്‌റ്റിലും ഏകദിനത്തിലുമായി 14,087 റണ്ണെടുത്തു. 21 ടെസ്‌റ്റ് സെഞ്ചുറികളും 13 ഏകദിന സെഞ്ചുറികളും കുറിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനു ടീമിനെ തയാറാക്കുകയാണു കിര്‍സ്‌റ്റന്റെ ലങ്കയിലെ പ്രധാന ദൗത്യം. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നിവിടങ്ങളിലായാണു ലോകകപ്പ്‌്.

Ads by Google
Monday 09 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW