Thursday, March 12, 2026 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.36 PM

വാറിനെതിരേ പ്രതിധേം

ബെര്‍ലിന്‍: ഹെര്‍താ ബെര്‍ലിനും പ്രിയുസന്‍ മുന്‍സ്‌റ്ററും തമ്മില്‍ നടന്ന ബുണ്ടസ്ലിഗ 2 ഫുട്‌ബോള്‍ മത്സരത്തിനിടെ വിചിത്ര സംഭവം നടന്നു. മത്സരത്തിനിടെ പെനാല്‍റ്റിയില്‍ തീരുമാനമെടുക്കാന്‍ റഫറി വാര്‍ പരിശോധിക്കവേ മുഖംമൂടിയ രണ്ടു പേര്‍ ചാടിയെത്തി വാര്‍ മോണിറ്ററിന്റെ വയറുകള്‍ ഊരിക്കളഞ്ഞു.
റഫറി ഫെലിക്‌സ് ബികല്‍ ഇതു സംബന്ധിച്ച പരാതിയും നല്‍കി. വയറുകള്‍ ഊരിക്കളഞ്ഞെങ്കിലും വീഡിയോ അസിസ്‌റ്റന്റ്‌ റഫറി കാട്രീന്‍ റഫാല്‍സ്‌കിക്കു റിമോട്ടിലൂടെ വാര്‍ മോണിറ്റര്‍ നിയന്ത്രിക്കാനായി. വാര്‍ പരിശോധിച്ച റഫറി ഹെര്‍ത്തയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. മത്സരം 2-1 നു ഹെര്‍താ ബെര്‍ലിന്‍ ജയിച്ചു. വാറിനെതിരേ പ്രക്ഷോഭം നടത്തുന്ന ആരാധകരാണു സംഭവത്തിനു പിന്നിലെന്നാണു നിഗമനം. ആരാധകരുടെ വാര്‍ മോണിറ്റര്‍ നിശ്‌ചലമാക്കാന്‍ ആസൂത്രണം ചെയ്‌തെന്നും ബുണ്ടസ്ലിഗ അധികൃതര്‍ക്കു സംശയമുണ്ട്‌. 2017 ലാണു ജര്‍മനി വാര്‍ നടപ്പിലാക്കിയത്‌്. അന്നു മുതല്‍ തന്നെ ആരാധകര്‍ വാറിനെതിരേ പ്രതിഷേധിക്കുന്നുണ്ട്‌. മത്സരത്തിന്റെ ഒഴുക്കിന്‌ വാര്‍ തടസമാണെന്നാണ്‌ അവരുടെ പ്രധാന പരാതി.

Ads by Google
Monday 09 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW