Sunday, March 15, 2026 Last Updated 53 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 05.35 PM

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം; ഗണേഷിന്റെ ഭാര്യക്ക് മുഖ്യമന്ത്രിയെ തന്നെ വിളിക്കാമായിരുന്നു -മന്ത്രി ആർ ബിന്ദു

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും എന്തെങ്കിലും വിഷയമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ തന്നെ അവർക്ക് നേരിട്ട് വിളിക്കാമായിരുന്നുവെന്നും ബിന്ദു അഭിപ്രായപ്പെട്ടു.
ganesh kumar,  r bindu

ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും എന്തെങ്കിലും വിഷയമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ തന്നെ അവർക്ക് നേരിട്ട് വിളിക്കാമായിരുന്നുവെന്നും ബിന്ദു അഭിപ്രായപ്പെട്ടു.

ഗണേഷ് സംസ്ഥാന മന്ത്രിസഭയിലെ അംഗമാണ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ പ്രതികരിയ്ക്കുന്നത് ശരിയല്ല. സ്ത്രീകൾക്ക് മാന്യത ഉറപ്പാക്കുന്ന സമൂഹമാണ് ഇടത് കാഴ്ചപ്പാടെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാന ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായാണ് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയത്. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ അതീവ മോശമായ സാഹചര്യത്തിൽ താൻ നേരിട്ടു കണ്ടുവെന്നും ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. തനിക്ക് മാനസികാസ്വാസ്ഥ്യമാണെന്ന് വരുത്തിത്തീർക്കാൻ മന്ത്രി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും ബിന്ദു വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW